ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ച്ദിവസം കൂടി കാത്തിരിക്കണം; ഈ ഘട്ടം അതിന് പറ്റിയതല്ല-മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍-തുറക്കുന്നതിന്-കുറച്ച്ദിവസം-കൂടി-കാത്തിരിക്കണം;-ഈ-ഘട്ടം-അതിന്-പറ്റിയതല്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: ആളുകള്‍ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എട്ട് ശതമാനം ടിപിആറുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഏത് രീതിയിലാണ് പൊതുഗാഗതം വേണമെന്നത് പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഇളുവകളുണ്ടാകും. അന്തര്‍ജില്ലാ പൊതുഗതാഗതത്തിന് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. കുറച്ചുകൂടി സമയമെടുക്കും. ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും ചില വ്യവസ്ഥകളോടെ അനുമതി നല്‍കും. 

ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതിയുണ്ടാകും. ബ്യൂട്ടിപാര്‍ലറിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണം. ബെവ്‌കോയാണ് ഏത് ആപ്പാണ് ഉപയോഗിച്ച് മദ്യവിതരണം ചെയ്യുന്നതെന്ന് തീരുമാനിക്കേണ്ടത്. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version