തീ പിടിപ്പിച്ച പാനീപൂരി; അമ്പരന്ന് സോഷ്യല്‍ മീഡിയ

തീ-പിടിപ്പിച്ച-പാനീപൂരി;-അമ്പരന്ന്-സോഷ്യല്‍-മീഡിയ

ഇന്ത്യക്കാരായ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പാനീ പൂരി. പല സംസ്ഥാനങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന ഈ ചാട്ട് വിഭവത്തിന് ആരാധകര്‍ ഏറെയുണ്ട്. അടുത്തിടെ പാനീ പൂരി വെന്‍ഡിങ് മെഷീന്‍ കണ്ടുപിടിച്ച ഡല്‍ഹി സ്വദേശിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. 

ഇപ്പോള്‍ ഒരു വ്യത്യസ്തമായ പാനീ പൂരി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള സ്ട്രീറ്റ്ഫുഡ് വില്‍പ്പനക്കാരനാണ് ഈ വ്യത്യസ്ത പാനീ പൂരി അവതരിപ്പിച്ചിരിക്കുന്നത്. കൃപാലി പട്ടേല്‍ എന്ന ഫുഡ് വ്‌ളോഗറാണ് ഈ സ്ട്രീറ്റ് ഫുഡ് വില്‍പ്പനക്കാരനെ പരിചയപ്പെടുത്തിയിരിക്കുന്നത്.  

പൂരിയ്ക്കുള്ളില്‍ സ്റ്റഫിങ് നിറച്ച ശേഷം അതിനു മുകളില്‍ തീ പിടിപ്പിച്ച് കൃപാലിയുടെ വായിലേക്ക് ഇടുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ഏകദേശം 13,000-ല്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ഒട്ടേറെപ്പേർ കൗതുകത്തോടൊപ്പം ആശങ്കയും കമന്റായി പ്രകടിപ്പിക്കുന്നുണ്ട്. 

Content highlights: pani puri maker from ahmedabad flame pani puri food vlogger

Exit mobile version