ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവാണ് പിസ. ഇറ്റലിയാണ് പിസയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു. 2007 ഡിസംബര്‍ ആറിനാണ് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ പിസ ഇടം നേടിയത്. ആ നേട്ടം അനുസ്മരിച്ചു കൊണ്ട് ഡൂഡില്‍ രൂപത്തില്‍ പിസ കട്ടിങ് ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഇറ്റാലിയന്‍ കലാരൂപമായ ‘പിസായുവോളോ’ പാചകപരിശീലനമാണെന്ന് യുനെസ്‌കോയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. മാവ് കുഴയ്ക്കുന്നതു മുതല്‍ വിറക് അടുപ്പില്‍ ബേക്കിങ് ചെയ്യുന്നതുവരെ നാലുഘട്ടങ്ങളാണ് ഇതിലുള്ളത്.
പുരാതന ഈജിപ്തിലും റോമിലും പിസയ്ക്ക് സമാനമായ വിഭവം ലഭ്യമായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഇറ്റാലിയന്‍ പട്ടണമാണ് നേപ്പിള്‍സ് ആണ് പിസയുടെ ജന്മദേശമായി കരുതപ്പെടുന്നത്. 1700-കളില്‍ പിസ നേപ്പിള്‍ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പിസയുടെ കഥ ആരംഭിക്കുന്നത്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആഗോളതലത്തിലെ കുടിയേറ്റങ്ങള്‍, സാമ്പത്തിക വികസനം, സാങ്കേതിക പരിണാമം എന്നിവയ്‌ക്കൊപ്പമാണ് പിസയുടെയും വളര്‍ച്ച-ഗൂഗിള്‍ വ്യക്തമാക്കി.
വളരെ രസകരമായ ഗെയിം ആണ് ഈ അവസരത്തില്‍ ഗൂഗിള്‍ ഡൂഡിലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പറഞ്ഞിരിക്കുന്ന അളവില്‍ പിസ മുറിച്ചെടുക്കുകയാണ് വേണ്ടത്. ഒരോ ഘട്ടത്തിലും വ്യത്യസ്തമായ പിസയായിരിക്കും ഉണ്ടാകുക. 11 ഘട്ടങ്ങളുള്ള ഗെയിമില്‍ 11 തരം പിസകളാണ് മുറിക്കേണ്ടത്.
Content highlights: google doodle with pizza game, unesco intangible cultural heritage of humanity representative list