ഹൈലൈറ്റ്:
- സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു.
- ഘട്ടം ഘട്ടമായി സർവീസുകൾ ആരംഭിക്കും.
- കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. ബുധനാഴ്‌ച (16-06-2021) മുതൽ ഘട്ടം ഘട്ടമായി സർവീസുകൾ ആരംഭിക്കും.
ആദ്യഘട്ടത്തിൽ ഇൻ്റർ സിറ്റി, ജനശതാബ്‌ദി ട്രെയിനുകൾ സർവീസ് നടത്തും. സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുക.
ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളാണ് ഈ ഘട്ടത്തിൽ ആരംഭിക്കുന്നത്.
ചെന്നൈ – മംഗളൂരു എക്‌സ്‌പ്രസ് (02685, 02686),
ചെന്നൈ – മംഗളൂരൂ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് ((06627, 06628),
ചെന്നൈ – ആലപ്പുഴ എക്‌സ്‌പ്രസ് (02639, 02640),
ചെന്നൈ – തിരുവനന്തപുരം എക്‌സ്‌പ്രസ് (02695, 02696)
ചെന്നൈ – തിരുവനന്തപുരം എക്‌സ്പ്രസ് (02697, 02698), പ്രതിവാര സർവീസ്.
കോയമ്പത്തൂർ – മംഗളൂരു എക്സ്പ്രസ് (06323, 06324)
കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെയാണ് ട്രെയിൻ സർവീസുകൾ നിലച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസുകൾ നിർത്തിവെക്കുന്നതായി റെയിൽവെ അധികൃതർ അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വ്യാഴാഴ്‌ച മുതൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ട്രെയിൻ സർവീസ് ഘട്ടം ഘട്ടമായി ആരംഭിക്കാനുള്ള തീരുമാനമുണ്ടായത്. കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിൽ നിർണായ തീരുമാനം വരും ദിവസങ്ങളിൽ റെയിൽവെ പ്രഖ്യാപിച്ചേക്കും.
പരിയാരം മെഡിക്കൽ കോളജിൽ വീണ്ടും മോഷണം; ലാവിഞ്ചോ സ്കോപ്പിക്ക് പിന്നാലെ ലാപ്പ് ടോപ്പും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : indian railways plans to resume train services in kerala
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download