ലൈവായി ചാട്ട് വിഭവങ്ങൾ, അഞ്ചു തട്ടുള്ള കേക്ക്; വിക്കി-കത്രീന വിവാഹത്തിലെ മെനു ഇങ്ങനെ

ലൈവായി-ചാട്ട്-വിഭവങ്ങൾ,-അഞ്ചു-തട്ടുള്ള-കേക്ക്;-വിക്കി-കത്രീന-വിവാഹത്തിലെ-മെനു-ഇങ്ങനെ

ബിടൗൺ താരങ്ങളായ കത്രീന കൈഫ് – വിക്കി കൗശൽ വിവാഹ വാർത്തകളാൽ നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വിശേഷങ്ങൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാണ് അതിഥികൾക്കായി വിളമ്പുന്നത്. 

വിക്കിയും കത്രീനയും ചേർന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാൽ വെസ്റ്റേൺ രുചി നിർബന്ധമായും ഉണ്ടാവും. ലൈവായി കച്ചോരിയും ചാട്ട് വിഭവങ്ങൾ ലഭിക്കുന്ന സ്റ്റാളുകളുമൊക്കെ വേദിയിൽ ഉണ്ടാകും എന്നാണ് കേൾക്കുന്നത്. വിവിധ തരത്തിലുള്ള കബാബുകളും പരമ്പരാ​ഗത രാജസ്ഥാനി ശൈലിയിലുള്ള വിഭവങ്ങളും വിളമ്പുന്നുണ്ട്. 

പതിനഞ്ചോളം ശൈലിയിലുള്ള ദാൽ വിഭവങ്ങളും വിരുന്നിൽ ഒരുക്കുന്നുണ്ട്. ഇന്ത്യൻ രുചികൾ ഇഷ്ടമുള്ളവർക്കായി വിവിധ തരത്തിലുള്ള പാനിപൂരികളും ഒരുക്കുന്നുണ്ട്. പ്രശസ്ത ഇറ്റാലിയൻ ഷെഫ് ഡിസൈൻ ചെയ്യുന്ന അഞ്ചു തട്ടുകളായുള്ള കേക്കാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്. 

വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ് ആണ് താരം പിന്തുടരുന്നത് എന്ന് അടുത്ത സുഹൃത്ത് വ്യക്തമാക്കിയിരുന്നു. കാർബോഹൈഡ്രേറ്റ്, ​ഗ്ലൂട്ടൻ, ഷു​ഗർ അടങ്ങിയ ഭക്ഷണങ്ങളോട് പൂർണമായും അകലം പാലിച്ച താരം പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്.

രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് ഡെസ്റ്റിനേഷൻ ശൈലിയിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നവർ മൊബൈൽ ഉപയോ​ഗിക്കരുത് എന്നതുൾപ്പെടെയുള്ള നിർദേശങ്ങളും പുറത്തുവന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിഥികള്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൊണ്ടുവരണമെന്നും നിർദേശമുണ്ട്. 

Content Highlights: katrina kaif vicky kaushal wedding menu, katrina kaif vicky kaushal wedding date

Exit mobile version