തട്ടുകളായ കേക്ക് വധൂവരന്മാർക്ക് അരികിലെത്തും മുമ്പ് തകിടംമറിഞ്ഞ് താഴേക്ക്; വൈറലായി വീഡിയോ

തട്ടുകളായ-കേക്ക്-വധൂവരന്മാർക്ക്-അരികിലെത്തും-മുമ്പ്-തകിടംമറിഞ്ഞ്-താഴേക്ക്;-വൈറലായി-വീഡിയോ

വിവാഹവേദിയിൽ നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേക്ക് കൊണ്ടുവരുന്ന മനോഹരമായ തട്ടുകളുള്ള കേക്ക്. എന്നാൽ അപ്രതീക്ഷിതമായാണ് പാതിയെത്തും മുമ്പ് കേക്ക് തകിടം മറിഞ്ഞ് വീഴുന്നത്. വധൂവരന്മാർക്കൊപ്പം അതിഥികളും അന്ധാളിച്ചു നിൽക്കുന്ന ഈ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. എന്നാൽ വലിയൊരു ട്വിസ്റ്റാണ് വീഡിയോയുടെ ഒടുവിൽ കാത്തിരിക്കുന്നത്. 

​ഗൗണും സ്യൂട്ടുമണിഞ്ഞ് നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേക്ക് വെള്ളനിറത്തിലുള്ള തട്ടുകളായ കേക്ക് കൊണ്ടുവരുന്ന റെസ്റ്ററന്റ് സ്റ്റാഫിൽ നിന്നാണ് വീ‍ഡിയോ ആരംഭിക്കുന്നത്. അഞ്ചുതട്ടുകളുള്ള കേക്ക് പാതിവഴിയെത്തും മുമ്പേ താഴേക്ക് വീഴുകയാണ്. കാഴ്ചക്കാരെല്ലാം പരിഭ്രമിച്ചു നിൽക്കേയാണ് വീഡിയോയുടെ ട്വിസ്റ്റ് വരുന്നത്. അതു വെറും കേക്കിന്റെ രൂപം മാത്രമായിരുന്നു. യഥാർഥ കേക്ക് മറുവശത്തു നിന്ന് കൊണ്ടുവരുന്നതും കാണാം. 

വധൂവരന്മാർ കേക്ക് മുറിച്ച് പങ്കിടുന്നതും അതിഥികൾക്കൊപ്പം ചുവടുകൾ വെക്കുന്നതും വീ‍ഡിയോയിൽ കാണാം. രണ്ടുമില്യണിൽപരം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ശ്വാസം അടക്കിപ്പിടിച്ചാണ് വീ‍ഡിയോ കണ്ടതെന്നും പ്രാങ്കാണെന്ന് അറിഞ്ഞപ്പോൾ സമാധാനമായെന്നും പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

Content Highlights: viral wedding video, drops wedding cake by mistake, viral wedding dance video

Exit mobile version