പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കറുമുറെ കടിച്ച് തിന്നുന്ന കുരുന്ന്; വൈറൽ വീഡിയോ

പൊരിച്ച-ചിക്കന്‍-കഷ്ണങ്ങള്‍-കറുമുറെ-കടിച്ച്-തിന്നുന്ന-കുരുന്ന്;-വൈറൽ-വീഡിയോ

കപ്പ്‌കേക്ക് ചോദിച്ച് സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച മലയാളി പെണ്‍കുട്ടിയെ അത്രവേഗമൊന്നും മറക്കാന്‍ ഇടയില്ല. അടുക്കളയില്‍ കയറി പലഹാരങ്ങള്‍ ‘മോഷ്ടിച്ചു’ തിന്നുന്ന ചെറിയ കുട്ടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗം തരംഗമാകാറുണ്ട്. കുട്ടികളുടെ നിഷ്‌കളമായ ചിരിയും നോട്ടവുമെല്ലാം ആസ്വാദകരെ പിടിച്ചിരുത്തുന്ന ഘടകമാണ്. 

പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കറുമുറെ കടിച്ച് തിന്നുന്ന 11 മാസം പ്രായമായ കുരുന്നിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ‘കഴിഞ്ഞ രാത്രി എന്നെക്കാള്‍ നന്നായി ചിക്കന്റെ ചിറക്(വിംഗ്) ഭാഗം വൃത്തിയാക്കിയത് അവനാണ്. ഞാന്‍ ഞെട്ടിപ്പോയി’ എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റെ അമ്മയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

എല്ലില്‍ ഒരു തരി പോലും ഇറച്ചി ബാക്കി വയ്ക്കാതെ കടിച്ച് മുറിച്ച് കഴിക്കുകയാണ് അവന്‍. ഇറച്ചി കഴിക്കുന്നതിന് അവന് ആരുടെയും സഹായം ഇല്ലെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പാത്രത്തില്‍ ഒരു ചെറിയ കഷ്ണം പോലും ചിക്കന്‍ ബാക്കി വെക്കാതെയാണ് അവന്‍ കഴിച്ച് പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് വെച്ച് കഴിപ്പ് നിര്‍ത്തി പാത്രത്തില്‍ ഇനി വല്ല ചിക്കനും ബാക്കിയുണ്ടോയെന്ന് പരിശോധിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. 
 
25 ലക്ഷത്തില്‍ പരം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതലാളുകള്‍ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ലൈക്ക് അടിക്കുകയും ചെയ്തു. 

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 2071 ആകുമ്പോള്‍ കുട്ടി ഇങ്ങനെയായിരിക്കും കഴിക്കുകയെന്ന് പറഞ്ഞ് കുറേ പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്ന ഒരാളുടെ ഫോട്ടോ കമന്റായി നല്‍കിയിട്ടുണ്ട്. ഏറെ വൈദഗ്ധ്യം ഉള്ള ഒരാളെപ്പോലെയാണ് കുട്ടി ഭക്ഷണം കഴിക്കുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. രാത്രിയില്‍ കുട്ടി നന്നായി ഉറങ്ങിയെന്ന് കരുതട്ടെയെന്ന് മറ്റൊരാള്‍ ചോദിച്ചു.

Not him cleaning the chicken wing better than me last night. I’m shook 😳 pic.twitter.com/LlbdjYtijx

— Knight (@knightsglow) December 4, 2021

Content highlights: toddler eats chicken wings alone, Viral video, viral tweet 

Exit mobile version