പത്ത് രൂപയ്ക്ക് പോഹ വിറ്റ് വൃദ്ധ ദമ്പതിമാർ; ഒരാഴ്ച കൊണ്ട് വീഡിയോ കണ്ടത് ഒരു കോടിയിലേറെപ്പേർ

പത്ത്-രൂപയ്ക്ക്-പോഹ-വിറ്റ്-വൃദ്ധ-ദമ്പതിമാർ;-ഒരാഴ്ച-കൊണ്ട്-വീഡിയോ-കണ്ടത്-ഒരു-കോടിയിലേറെപ്പേർ

ഏറെ ബുദ്ധിമുട്ടിയാണെങ്കിലും മറ്റൊരാളെയും ആശ്രയിക്കാതെ ജോലിചെയ്ത് ജീവിക്കുന്ന ആളുകളുടെ വീഡിയോകള്‍ മിക്കപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഭൂരിഭാഗം വീഡിയോകളും സാമൂഹികമാധ്യമം ഏറ്റെടുക്കുകയും അവര്‍ക്ക് സഹായമായും തീരാറുണ്ട്. ഇത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
 
70 വയസ്സുകാരായ വൃദ്ധ ദമ്പതികള്‍ നാഗ്പുരിലെ വഴിയരികില്‍ പോഹയും ഉരുളക്കിഴങ്ങ് ബോണ്ടയും വില്‍ക്കുന്ന വീഡിയോ ആണ് വൈറലായത്. നാഗ്പുരില്‍നിന്നുള്ള ബ്ലോഗര്‍മാരായ വിവേകും അയേഷയുമാണ് ദമ്പതികളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീടിന്റെ വാടക കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തിനാല്‍ ഇരുവരും പോഹ വില്‍ക്കുകയാണെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ ബ്ലോഗര്‍മാര്‍ വ്യക്തമാക്കി. പോഹയ്ക്ക് പത്ത് രൂപയും ബോണ്ടയ്ക്ക് 15 രൂപയുമാണ് ദമ്പതികള്‍ ഈടാക്കുന്നത്. 

നാലുവര്‍ഷം മുമ്പാണ് ഇവര്‍ ഈ ചെറിയ ഭക്ഷണശാല തുടങ്ങിയത്. അതിരാവിലെ എഴുന്നേറ്റ്, എല്ലാ തയ്യാറാക്കി വെളുപ്പിന് അഞ്ചുമണിക്ക് ഇവിടെ എത്തുന്നുവെന്ന് ബ്ലോഗര്‍മാര്‍ ക്യാപ്ഷനില്‍ വ്യക്തമാക്കി.
 
ഒരാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദമ്പതിമാരുടെ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. ഏഴുലക്ഷത്തിലധികം ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. 

അവരുടെ മുഖത്തെ പുഞ്ചിരി നോക്കൂ. ആരാധനാ സ്ഥലങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന പണം ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നതായി ഒരാള്‍ വീഡിയോയ്ക്ക് കമന്റു ചെയ്തു. ഇവരുടെ താരി പോഹ കഴിച്ചിട്ടുണ്ടെന്നും അത് വളരെ രുചിയേറിയതാണെന്നും മറ്റൊരാള്‍ പറഞ്ഞു. 

Content highlights: seventy year old nagpur couple selling poha, moves internet with their story, 1 crore views

Exit mobile version