വിക്കി-കത്രീന വിവാഹത്തിലെ താരമായി നാലു ലക്ഷം രൂപയുടെ കേക്ക്; തയ്യാറാക്കിയത് 48 മണിക്കൂർ കൊണ്ട്

വിക്കി-കത്രീന-വിവാഹത്തിലെ-താരമായി-നാലു-ലക്ഷം-രൂപയുടെ-കേക്ക്;-തയ്യാറാക്കിയത്-48-മണിക്കൂർ-കൊണ്ട്

രാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം കഴിഞ്ഞത്. ചുവപ്പ് ലെഹം​ഗയിൽ സുന്ദരിയായെത്തിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാൽ നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിനൊരുക്കിയ കേക്കിന്റെ വിശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

അഞ്ചു തട്ടുകളുള്ള സ്പെഷൽ കേക്കാണ് താരവിവാഹത്തിലെ പ്രധാന ആകർഷണം. നാൽപത്തിയെട്ടു മണിക്കൂറുകൾ എടുത്താണ് കേക്ക് തയ്യാറാക്കിയത്. പ്രശസ്ത പേസ്ട്രി ഷെഫായ മൈറാ ജുൻജുൻവാലയാണ് കേക്ക് ഡിസൈൻ ചെയ്തത്. വനിലാ ഫ്ളേവറുള്ള കേക്ക് പലവിധം ബെറികളാൽ അലങ്കരിച്ചിരുന്നു. പന്ത്രണ്ടു കിലോയോളമാണ് കേക്കിന്റെ ഭാരം.

വെറും ബെറികളല്ല കേക്കിലൊരുക്കിയത്, പകരം പ്രത്യേകം പറഞ്ഞ് ഇറക്കുമതി ചെയ്തവയാണ് അവ. ഏകദേശം അറുപത് ബോക്സ് ബെറിയെങ്കിലും കേക്കിനു വേണ്ടി ഉപയോ​ഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇനി ഇത്ര മനോഹരമായൊരുക്കിയ കേക്കിന്റെ വിലയ്ക്കുമുണ്ട് പ്രത്യേകത. നാലുലക്ഷം രൂപയാണ് കേക്കിന്റെ വില.

കത്രീനയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് കേക്ക് തയ്യാറാക്കിയതെന്ന് ഡിസൈനർ പറയുന്നു. വിവാഹത്തിന് ഒരുക്കിയ മെനുവും ഇരുവരും പ്രത്യേകം തിരഞ്ഞെടുത്തതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ-വെസ്റ്റേൺ രുചികളുടെ ഫ്യൂഷനാണ് വിവാഹ വേദിയിൽ നിറഞ്ഞതെന്നും റിപ്പോർട്ടുണ്ടായിരുന്നു. 

Content Highlights: katrina kaif vicky kaushal wedding cake, katrina kaif vicky kaushal wedding pics, katrina kaif vicky kaushal wedding venue

Exit mobile version