ബിരിയാണിക്കും പുലാവിനും സവാള ഇങ്ങനെ വേണം വറുക്കാന്‍; വീഡിയോ പങ്കിട്ട് ഷെഫ് കുനാല്‍ കപൂര്‍

ബിരിയാണിക്കും-പുലാവിനും-സവാള-ഇങ്ങനെ-വേണം-വറുക്കാന്‍;-വീഡിയോ-പങ്കിട്ട്-ഷെഫ്-കുനാല്‍-കപൂര്‍

ബിരിയാണിക്കും പുലാവിനും നെയ്‌ച്ചോറിനും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് സവാള വറുത്തത്. സവാള വറുക്കുമ്പോള്‍ ചിലപ്പോള്‍ കരിഞ്ഞു പോകുകയോ അല്ലെങ്കില്‍ മൂപ്പെത്താതെ പോകുകയോ ചെയ്യാറുണ്ട്. വളരെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണിത്. 
സെലബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സവാള വറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീഡിയോ രൂപത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ആദ്യം സവാള എടുത്ത് തൊലി കളഞ്ഞ ശേഷം നന്നായി കഴുകിയെടുക്കുക. ഇത് വളരെ നേര്‍ത്തതായി അരിഞ്ഞെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായശേഷം അരിഞ്ഞുവെച്ച സവാള കുറേശ്ശേ ആയി ഇട്ടുകൊടുക്കുക. ഇത് ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചെറിയ ബ്രൗണ്‍ നിറമായി കഴിയുമ്പോള്‍ ഈ ഉള്ളി എണ്ണയില്‍നിന്ന് നീക്കം ചെയ്യാം. നന്നായി മൊരിഞ്ഞുകിട്ടിയ ഉള്ളി ആദ്യം ഒരു അരിപ്പയില്‍ ഇട്ട് എണ്ണ നീക്കം ചെയ്യണം. ശേഷം ഒരു പാത്രത്തില്‍ ടിഷ്യൂ പേപ്പറിട്ട് അതില്‍ നിരത്താം.

Content highlights: how to fry onion for biriyani, ghee rice

Exit mobile version