മഹാരാഷ്ട്രയുടെ നമ്പർ വൺ മിസൽ പാവ്; വീഡിയോ പങ്കുവെച്ച് സച്ചിൻ

മഹാരാഷ്ട്രയുടെ-നമ്പർ-വൺ-മിസൽ-പാവ്;-വീഡിയോ-പങ്കുവെച്ച്-സച്ചിൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒരു ഭക്ഷണപ്രേമിയാണെന്ന കാര്യം പരസ്യമാണ്. വിവിധ രുചികളുടെ വിശേഷങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഭക്ഷണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ.

മിസൽ പാവ് കഴിക്കുന്ന വീഡിയോ ആണ് സച്ചിൻ പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രിയൻ വിഭവമായ മിസൽ പാവിനോടുള്ള താരത്തിന്റെ പ്രിയവും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരു പ്ലേറ്റ് മിസലിന് മുകളിൽ നാരങ്ങാനീരു പിഴിയുന്ന സച്ചിനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഒപ്പം കൈയിലൊരു പാവും(ബ്രെഡ്) കാണാം. മിസൽ പാവിന് ഒരു ബർമൻ ഡിഷുമായുള്ള സാദൃശ്യവും സച്ചിൻ പറയുന്നുണ്ട്. എന്നാൽ മാഹാരാഷ്ട്രയിലെ മിസൽ പാവ് നമ്പർ വണ്ണാണെന്നും താരം പറയുന്നു.

ഞായറായാലും തിങ്കളായാലും ഏതു ദിവസമായാലും ഞാൻ മിസൽ പാവ് കഴിക്കും എന്ന ക്യാപ്ഷനോടെയാണ് സച്ചിൻ വീ‍ഡിയോ പങ്കുവെച്ചത്. ഇരുപത്തിയഞ്ചു സെക്കൻ‍ഡുള്ള വീഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അഞ്ചരമില്യണിൽപരം പേരാണ് വീ‍ഡിയോ കണ്ടത്.

ലോക്ക്ഡൗൺ കാലത്തും തന്റെ പാചകാഭിരുചി പങ്കുവച്ചിട്ടുള്ളയാളാണ് സച്ചിൻ. തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് മധുരപലഹാരം തയ്യാറാക്കി കുടുംബത്തെ അത്ഭുതപ്പെടുത്തിയിരുന്നു. നേരത്തെ മകൾ സാറ ബീറ്റ്റൂട്ട കബാബ് തയ്യാറാക്കിയതിന്റെയും ടബൂലാ എന്ന സാലഡ് തയ്യാറാക്കിയതിന്റെയും ചിത്രങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു. 

Content Highlights: sachin tendulkar misal pav, instagram video, sachin tendulkar cricket

Exit mobile version