Ken Sunny | Samayam Malayalam | Updated: 16 Jun 2021, 06:42:00 PM
ഫിലിപൈൻസിൽ വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്ന മാക് പാസ്‌ക്കൽ ആണ് തന്റെ കുട്ടി ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റയോ പാസ്‌ക്കൽ എന്ന് പേരിട്ടത്. സ്നേഹത്തോടെ എച്ടിഎംഎൽ മോനെ എന്ന് വിളിക്കാം.
(representational image)
ഹൈലൈറ്റ്:
- മാക് പാസ്‌ക്കലിന്റെ സഹോദരിയാണ് കുട്ടിയുടെ ചിത്രത്തോടൊപ്പം ‘ഹൈടെക്’ പേരിന്റെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.
- മാകിന്റെ യഥാർത്ഥ പേര് മക്കറോണി 85 എന്നും മറ്റൊരു സഹോദരിയുടെ പേര് സ്പാഗെറ്റി 88 എന്നുമാണ്
- സ്പാഗെറ്റിയുടെ മക്കളുടെ പേര് ചീസുകളുടെ പേരാണ്. ഒരാൾ ചീസ് പിമിഎന്റോയും മറ്റൊരാൾ പാർമേഷൻ ചീസും.
ചിലർക്ക് ചെയ്യുന്ന ജോലിയോട് എന്തെന്നില്ലാത്ത അഭിനിവേശമുണ്ടാവും. എത്ര സമയം വേണമെങ്കിൽ ഇഷ്ടമുള്ള ജോലിക്കായി സമയം ചിലവിടാൻ തയ്യാറാവും. ഇത്തരത്തിൽ ജോലിയെ അളവറ്റ് സ്നേഹിക്കുന്ന ഒരാൾ തന്റെ മകന് നൽകിയ പേരെന്തെന്നോ? ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റയോ പാസ്‌ക്കൽ. സ്നേഹത്തോടെ എച്ടിഎംഎൽ മോനെ എന്ന് വിളിക്കാം.
ഫിലിപൈൻസിൽ വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്ന മാക് പാസ്‌ക്കൽ ആണ് തന്റെ കുട്ടിക്ക് എച്ടിഎംഎൽ എന്ന് പേരിട്ടത്. ബ്രൗസറിൽ തെളിയുന്ന വെബ്‌സൈറ്റുകൾ തയ്യാറാക്കുന്ന കമ്പ്യൂട്ടർ ഭാഷയാണ് എച്ടിഎംഎൽ. മാക് പാസ്‌ക്കലിന്റെ സഹോദരിയാണ് കുട്ടിയുടെ ചിത്രത്തോടൊപ്പം ‘ഹൈടെക്’ പേരിന്റെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്. അതെ സമയം വ്യത്യസ്തമായ പേരുകൾ തന്റെ കുടുംബത്തിൽ പുത്തരിയല്ല എന്നും സഹോദരി ദി ഇൻക്ക്വയറർ.നെറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു. സഹോദരൻ മാകിന്റെ യഥാർത്ഥ പേര് മക്കറോണി 85 എന്നും മറ്റൊരു സഹോദരിയുടെ പേര് സ്പാഗെറ്റി 88 എന്നുമാണ് (രണ്ടും ഇറ്റാലിയൻ വിഭവങ്ങളുടെ പേര്).
സ്പാഗെറ്റിയുടെ മക്കളുടെ പേര് ചീസുകളുടെ പേരാണ്. ഒരാൾ ചീസ് പിമിഎന്റോയും മറ്റൊരാൾ പാർമേഷൻ ചീസും. കഴിഞ്ഞില്ല കൗസിൻസിന്റെ പേര് കേൾക്കാണോ? ഒരാൾ ഡിസൈൻ ഒരാൾ റിസർച്ച്.
കുട്ടികൾക്ക് ഹൈടെക് പേരിടുന്നത് ഇതാദ്യമായല്ല. സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മസ്കിനും ഗേൾഫ്രണ്ട് ഗ്രിംസിന്റെയും കുട്ടിക്കിട്ടിരിക്കുന്ന പേര് X Æ A-12 എന്നാണ്. വായിക്കുക എക്സ് ആഷ് എ 12 എന്ന്.
അടുത്തിടെ ഇന്തോനേഷ്യയിൽ ഒരാൾ തന്റെ കുട്ടിക്കിട്ട പേര് ‘ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ’ എന്നാണ്. സ്ലാമേറ്റ് ‘യോഗ’ വഹ്യുദി എന്ന് പേരുള്ള വ്യക്തിയാണ് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായി കുട്ടിക്ക് ‘ദിനാസ് കമ്യൂണികാസി ഇൻഫോമാറ്റിക സ്റ്റാറ്റിസ്റ്റിക്’ എന്ന പേര് നൽകിയത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ. പേര് വമ്പൻ വെറൈറ്റി ആണെങ്കിലും വഹ്യുദിയുടെ കുടുംബത്തിൽ പലർക്കും ഈ പേര് തീരെ പിടിച്ചിട്ടില്ല. പലരും ഈ പേര് മാറ്റാൻ വഹ്യുദിയെ ഉപദേശിക്കുന്നുണ്ട്. അതെ സമയം 38 വാക്കുകളുള്ള പേരിൽ തന്നെ ഉറച്ച് നിൽക്കുകയാണ് വഹ്യുദി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : web developer dad names his son as html
Malayalam News from malayalam.samayam.com, TIL Network