പ്രിയങ്ക ചോപ്രയുടെ ഇഷ്ട ഇന്ത്യന്‍ ഭക്ഷണം ഇതാണ്; വെളിപ്പെടുത്തി താരം

പ്രിയങ്ക-ചോപ്രയുടെ-ഇഷ്ട-ഇന്ത്യന്‍-ഭക്ഷണം-ഇതാണ്;-വെളിപ്പെടുത്തി-താരം

ബോളിവുഡ്, ഹോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടി പ്രിയങ്കാ ചോപ്ര. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ സോന എന്ന പേരില്‍ തന്റെ ആദ്യത്തെ റെസ്‌റ്റൊറന്റ് പ്രിയങ്ക തുറന്നിരുന്നു. ഭക്ഷണത്തോടുള്ള താരത്തിന്റെ താത്പര്യമാണ് റെസ്റ്റൊറന്റ് ബിസിനസിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത്. 

കഴിഞ്ഞ ദിവസം പ്രിയങ്ക ആരാധകര്‍ക്കായി ഒരു ചോദ്യോത്തരവേള ഇന്‍സ്റ്റഗ്രാമില്‍ സംഘടിപ്പിച്ചിരുന്നു. ‘ആസ്‌ക് മി എനിതിങ്’ എന്ന പേരിലാണ് ഇത് സംഘടിപ്പിച്ചത്. തന്റെ ഭക്ഷണരീതികളെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമെല്ലാം ഇതിലൂടെ നടി ആരാധകരുമായി പങ്കുവെച്ചു. ചോദ്യങ്ങൾക്കുള്ള മറുപടികൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികളാണ് അവർ പങ്കുവെച്ചിട്ടുണ്ട്.

പുറത്തുപോയി ഭക്ഷണം കഴിക്കുന്നതാണോ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണോ ഇഷ്ടമെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തീര്‍ച്ചയായും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടമെന്നും എന്നാല്‍, ഇടയ്ക്ക് പുറത്തുപോയി കഴിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യന്‍ ഭക്ഷണത്തോടുള്ള തന്റെ താത്പര്യവും നടി തുറന്നുപറഞ്ഞു. ഇന്ത്യന്‍, തായ്, ചൈനീസ്, വിയറ്റ്‌നാമീസ് ഭക്ഷണങ്ങളെല്ലാം ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. മധുരമാണോ എരിവുള്ള ഭക്ഷണമാണോ ഇഷ്ടമെന്ന ചോദ്യത്തിന് എരിവുള്ള ഭക്ഷണത്തോടാണ് താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇഷ്ടഭക്ഷണമേതാണ് എന്നതായിരുന്നു അടുത്ത ചോദ്യം. 90 ഇന്ത്യക്കാരെയും പോലെ ബിരിയാണിയാണ് തന്റെ ഇഷ്ടഭക്ഷണമെന്ന് അവര്‍ വെളിപ്പെടുത്തി. ബിരിയാണി കഴിക്കുമ്പോള്‍ വീട്ടിലാണെന്ന് തോന്നിപ്പിക്കും-അവര്‍ പറഞ്ഞു.

Content highlights: priyanka chopra’s favorite indian food, instagram ask me anything,  love for biriyani

Exit mobile version