കുമ്പളങ്ങ തൊലി എന്തിന് കളയണം? രുചികരമായ ഉപ്പേരിയാക്കാം

കുമ്പളങ്ങ-തൊലി-എന്തിന്-കളയണം?-രുചികരമായ-ഉപ്പേരിയാക്കാം

കുമ്പളങ്ങ കൊണ്ട് ഒഴിച്ചുകറിയും പച്ചടിയുമൊക്കെ ഉണ്ടാക്കുന്നത് കാണാറുണ്ട്. എന്നാൽ‌ കുമ്പളങ്ങയുടെ തൊലി കൊണ്ട് സ്വാ​​ദിഷ്ടമായ ഒരു വിഭവം തയ്യാറാക്കിയാലോ? കുമ്പളങ്ങ തൊലി വൃത്തിയോടെ കഷ്ണങ്ങളാക്കി രുചികരമായ ഉപ്പേരി ഉണ്ടാക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

കുമ്പളങ്ങ തൊലി നീളത്തിൽ അരിഞ്ഞത് – 2 കപ്പ്‌
ഉരുളക്കിഴങ്ങ്   -1 വലുത്
തേങ്ങ-           1/4 കപ്പ്‌ 
വറ്റൽ മുളക്    – 5-6
കടുക്        -1 ടീസ്പൂൺ
വെളിച്ചെണ്ണ  2-3 ടീസ്പൂൺ
ഉപ്പ്-   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങയുടെ പുറംഭാഗം ആദ്യം ചുരണ്ടികളയുക… (ഫോട്ടോയിൽ കാണുന്നതു പോലെ ) ശേഷം തൊലി ചെത്തി എടുക്കുക. ഉരുളക്കിഴങ്ങും നീളത്തിൽ അരിയുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിക്കുക. ശേഷം കുമ്പളങ്ങ തൊലിയും ഉരുളക്കിഴങ്ങും ചേർത്ത് വഴറ്റുക. ഉപ്പും ചേർത്തിളക്കി അര കപ്പ്‌ വെള്ളവുമൊഴിച്ചു അടച്ചു വെച്ച് ചെറുതീയിൽ വെന്തു വെള്ളം വറ്റുന്നത് വരെ പാകം ചെയ്യുക. അവസാനം തേങ്ങ കൂടെ ചേർത്തിളക്കി ഏതനും മിനിറ്റുകൾ കൂടെ പാകം ചെയ്ത് വാങ്ങി വെയ്ക്കാം.

Content Highlights: ash gourd peel recipe, ash gourd recipes

Exit mobile version