ക്രിസ്മസിന് കഴിക്കാം നല്ല നാടന്‍ ബീഫ് റോസ്റ്റ്

ക്രിസ്മസിന്-കഴിക്കാം-നല്ല-നാടന്‍-ബീഫ്-റോസ്റ്റ്

ക്രിസ്മസ് സ്‌പെഷ്യലായി നാടന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കാം.

ചേരുവകള്‍

ബീഫ് എല്ലോടു കൂടിയത് -1 കിലോ

വേവിക്കാനുള്ള മസാല

പെരുംജീരകം, ഉലുവ-അര ടീസ്പൂണ്‍ വീതം പൊടിച്ചെടുത്തത്, ഗരം മസാല- 1 ടീസ്പൂണ്‍ മല്ലിപ്പൊടി- 2 ടീസ്പൂണ്‍ മുളക് പൊടി- 1 ടീസ്പൂണ്‍ കുരുമുളക് പൊടി- 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

റോസ്റ്റ് ചെയ്യാന്‍

ചെറിയ ഉള്ളി- 8 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്- 3 ടീസ്പൂണ്‍
പച്ചമുളക്, കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നുറുക്കിയ ബീഫ് കഷ്ണങ്ങള്‍ കഴുകി വെള്ളം വാര്‍ത്ത് വെയ്ക്കുക. രണ്ടാമത്തെ ചേരുവയിലുള്ള പൊടികളും പാകത്തിന് ഉപ്പും ബീഫ് കഷ്ണങ്ങളില്‍ മിക്സ് ചെയ്ത് രണ്ടു മണിക്കൂറോളം മസാല പിടിക്കാന്‍ വേണ്ടി വെയ്ക്കുക (ഒരു പാത്രത്തില്‍ മൂടി ഫ്രിഡ്ജില്‍ വെയ്ക്കുന്നത് നന്നായിരിക്കും). ശേഷം ഇത് പ്രഷര്‍ കുക്കറില്‍ 10 വിസില്‍ (10 മിനിറ്റ്) വേവിക്കുക. ഒരു ചട്ടിയില്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, പച്ചമുളക് ഇവ നല്ലതു പോലെ വഴറ്റി അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേര്‍ക്കുക. ഇത് നന്നായി വറ്റിച്ചു വരട്ടി എടുത്ത് അടുപ്പില്‍ നിന്നും വാങ്ങാന്‍ നേരം കുറച്ചു കുരുമുളക് പൊടി വിതറിയിടുക. നല്ല നാടന്‍ ബീഫ് റോസ്റ്റ് റെഡി.

Content Highlights: Christmas 2021, christmas cookery beef roast recipe

Exit mobile version