കൊവിഡ് രോഗിയുടെ ബന്ധുവിനെ പീ‍ഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റിൽ

കൊവിഡ്-രോഗിയുടെ-ബന്ധുവിനെ-പീ‍ഡിപ്പിക്കാൻ-ശ്രമം;-ആംബുലൻസ്-ഡ്രൈവര്‍-അറസ്റ്റിൽ

| Samayam Malayalam | Updated: 17 Jun 2021, 11:18:00 AM

ജൂൺ മൂന്നിനാണ് സംഭവം. ചികിത്സയ്ക്ക് എത്തിയ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പിന്നീട് പരാതിയുമായി ബന്ധുവായ യുവതി രംഗത്തുവന്നിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയായിരുന്നു

ambulance

പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ജൂൺ മൂന്നിനാണ് സംഭവം
  • ചികിത്സയ്ക്ക് എത്തിയ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു
  • പരാതിയുമായി ബന്ധുവായ യുവതി രംഗത്തുവന്നിരുന്നു

കൊല്ലം: കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റിൽ. കൊല്ലം ചവറ നടവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടനാണ് (34) അറസ്റ്റിലായത്.

Also Read : ഡിജിപി ആകുന്നതിന് തടയിടാൻ തച്ചങ്കരിക്കെതിരെ പരാതി; പരാതിക്കാരൻ മരിച്ചിട്ട് ഏഴ് വര്‍ഷം

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയായിരുന്നു. പിന്നീട്, പരാതി മുഖ്യമന്ത്രി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം ഇങ്ങനെ, ജൂൺ മൂന്നിന് കൊവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഞ്ചായത്തിന്റെ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറാണ് കേസിലെ പ്രതി.

വീട്ടിൽ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രോഗിക്കൊപ്പം പുരുഷന്മാര്‍ വേണ്ടെന്നും രോഗിയായ സ്ത്രീക്കൊപ്പം സ്ത്രീ തന്നെ മതിയെന്നും ഡ്രൈവര്‍ പറഞ്ഞു.

പിന്നീട്, ആംബുലൻസ് നിര്‍ത്തി കൈയ്യുറ എടുക്കാൻ ആശുപത്രിയിലേക്ക് കയറി. തുടര്‍ന്ന് വണ്ടിയിലേക്ക് വന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.

Also Read : പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈന; വലിയ പ്രതീക്ഷയെന്ന് ഗവേഷകര്‍

കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് കൊണ്ടുപോയ യുവതി മരിച്ചിരുന്നു. തുടർന്ന് യുവതി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവരികയായിരുന്നു.

തെരുവ് നായകൾക്ക് കരുതലേകി ആദിത്യയും നദീറയും

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : kerala ambulance driver arrested for molest relative of covid patient
Malayalam News from malayalam.samayam.com, TIL Network

Exit mobile version