ചെമ്പിൽ സൂക്ഷിച്ച വെള്ളം കുടിക്കണം, കാരണം

ചെമ്പിൽ-സൂക്ഷിച്ച-വെള്ളം-കുടിക്കണം,-കാരണം

ത്രിദോഷങ്ങളായ വാത പിത്ത കഫ ദോഷങ്ങളെ നിയന്ത്രിക്കാനുള്ള സവിശേഷതകൾ ചെമ്പിൽ അടങ്ങിയിട്ടുണ്ട്. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനങ്ങൾ പലതാണ്.

copper vessel

ചെമ്പിൽ സൂക്ഷിച്ച വെള്ളം കുടിക്കണം, കാരണം

ഹൈലൈറ്റ്:

  • ചെമ്പിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നതിനും ഗുണങ്ങളേറെ
  • വാത പിത്ത കഫ ദോഷങ്ങളെ നിയന്ത്രിക്കാൻ ചെമ്പിന് കഴിയും
  • ചെമ്പിൽ സൂക്ഷിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ഗുണങ്ങൾ

പണ്ടുകാലത്തൊക്കെ മിക്ക വീടുകളിലും ചെമ്പ് പാത്രത്തിലായിരുന്നത്രെ കുടിവെള്ളം സൂക്ഷിച്ചിരുന്നത്. അക്കാലത്തുള്ളവരുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് പിന്നിലെ ഒരു പ്രധാന കാരണവും ഇത് തന്നെയായിരുന്നു. ആയുർവേദം പറയുന്നത് പ്രകാരം ചെമ്പിന് വാത പിത്ത കഫ ദോഷങ്ങളെ (ത്രിദോഷങ്ങൾ) ചെറുക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റ് പാത്രങ്ങളിൽ സൂക്ഷിച്ച വെള്ളത്തിന് പകരം ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കണമെന്ന് പറയുന്നത്.

ആയുർവേദം പറയുന്നത്

ആയുർ‌വേദം അനുസരിച്ച്, ഒരു ചെമ്പ് പാത്രത്തിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിന് നിങ്ങളുടെ ശരീരത്തിലെ മൂന്ന് ദോഷങ്ങളെയും (വാത, കഫ, പിത്ത) സന്തുലിതമാക്കാനുള്ള കഴിവുണ്ട്. മാത്രമല്ല, ഇത് വെള്ളത്തിന് ഗുണകരമായ ഊർജ്ജം പകരുകയും ചെയ്യുന്നു. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഒരു ചെമ്പ് പാത്രത്തിൽ വെള്ളം സൂക്ഷിച്ച ശേഷം ഇത് കുടിക്കണം.

നിങ്ങൾ ഒരു ചെമ്പ് പാത്രത്തിലോ കുപ്പിയിലോ കൂടുതൽ നേരം (എട്ട് മണിക്കൂറോ അതിൽ കൂടുതലോ) വെള്ളം സംഭരിക്കുമ്പോൾ, ഈ ലോഹം അതിന്റെ അയോണുകൾ പുറത്തുവിടുന്നു. ഈ ചെമ്പ് അയോണുകൾ വെള്ളത്തിൽ കലരുന്നു. ഈ ലോഹം ആന്റിമൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി, ആൻറി കാർസിനോജെനിക്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ ആരോഗ്യകരമായ അളവ് നിലനിർത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല, കോശങ്ങളുടെ പുനരുജ്ജീവനത്തിനും ഇത് നല്ലതാണ്.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുവാൻ

അസിഡിറ്റി, ഗ്യാസ് അല്ലെങ്കിൽ ചില ഭക്ഷണങ്ങൾ ദഹിപ്പിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് വളരെ സാധാരണമാണ്. ഇവിടെയാണ് ചെമ്പ് നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. പെരിസ്റ്റാൽസിസിനെ (ഭക്ഷണം ആഗിരണം ചെയ്യാനും ദഹനനാളത്തിനൊപ്പം നീങ്ങാനും സഹായിക്കുന്ന ആമാശയത്തിലെ താളം ചുരുക്കൽ) ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ ചെമ്പിനുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ കൊല്ലുകയും ആമാശയത്തിനുള്ളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അൾസർ, ദഹനക്കേട്, അണുബാധ എന്നിവയ്ക്കുള്ള മികച്ച പരിഹാരമായി ചെമ്പ് പാത്രത്തിലെ വെള്ളം കണക്കാക്കപ്പെടുന്നു.

നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കാനും ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും നിങ്ങളുടെ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം ശരിയായ വിധത്തിൽ നിയന്ത്രിക്കാനും മാലിന്യങ്ങൾ ശരിയായി നീക്കം ചെയ്യാനും ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാനും ചെമ്പ് സഹായിക്കുന്നു. ആയുർവേദം അനുസരിച്ച്, നിങ്ങളുടെ വയറ്റിൽ നിന്ന് വിഷാംശം ഇല്ലാതാക്കണമെങ്കിൽ, ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം, ഒരു വലിയ ഗ്ലാസ്സിൽ എടുത്ത് അതിരാവിലെ വെറും വയറ്റിൽ കുടിക്കുക.
ഇത്തരം പ്രശ്നങ്ങളെ ഇനി പേടിക്കേണ്ട; കൂവപ്പൊടി പരിഹാരമാകും
ശരീരഭാരം കുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകുന്ന ഫൈബർ അടങ്ങിയ പഴങ്ങൾ കഴിച്ചതിനു ശേഷവും നിങ്ങൾക്ക് ആഗ്രഹിച്ച ഫലങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ, ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന കുടിവെള്ളം പതിവായി കുടിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ചരീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് പുറമെ, നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ചെമ്പ് സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ശരീരം ഉപയോഗിക്കുന്നതിനെ മാത്രം നിലനിർത്താനും ബാക്കിയുള്ളവ പുറന്തള്ളാനും സഹായിക്കുന്നു.

മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ

ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആന്റി ഇൻഫ്ലമേറ്റേറ്റി ഗുണങ്ങൾക്ക് പേരുകേട്ട ചെമ്പ് മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്തുന്നതിനുള്ള മികച്ച ഘടകമാണ്. ഇതിനു പുറമെ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്നതിനും ചെമ്പ് ഗുണകരമാണെന്ന് അറിയപ്പെടുന്നു. എന്നാൽ അതിന്റെ രോഗശാന്തി ഗുണങ്ങൾ ശരീരത്തെ ബാഹ്യമായി സഹായിക്കുന്നതിൽ മാത്രം.ഒതുങ്ങി നിൽക്കുന്നില്ല; ശരീരത്തിനുള്ളിലെ മുറിവുകളെ, പ്രത്യേകിച്ച് ആമാശയത്തെ നല്ല നിലയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് ചെമ്പ് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു.

വാർദ്ധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാൻ

നിങ്ങളുടെ മുഖത്ത് നേർത്ത വരകൾ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ചെമ്പ് നിങ്ങൾക്കായുള്ള സ്വാഭാവിക പ്രതിവിധിയാണ്. വളരെ ശക്തമായ ആന്റി ഓക്‌സിഡന്റും കോശ രൂപീകരണ സ്വഭാവവുമുള്ള ചെമ്പ് ചർമ്മത്തിൽ നേർത്ത രേഖകൾ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ഫ്രീ റാഡിക്കലുകളെ നേരിടുന്നു. നിർജ്ജീവ ചർമ്മ കോശങ്ങളെ മാറ്റിസ്ഥാപിച്ച് പകരം പുതിയതും ആരോഗ്യകരവുമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും ചെമ്പ് സഹായിക്കുന്നു. ഈ രണ്ട് ഗുണങ്ങളും ചെമ്പിനെ നേർത്ത വരകളെ അകറ്റുവാനുള്ള ഏറ്റവും ഫലപ്രദമായ കാരണങ്ങളിലൊന്നാക്കി മാറ്റുന്നു.

ഹൃദയാരോഗ്യം നിലനിർത്താനും രക്താതിമർദ്ദം കുറയ്ക്കാനും

ഹൃദ്രോഗം ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ്. ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചെമ്പ് സഹായിക്കുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കാനും കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും ചെമ്പ് ഫലപ്രദമാണെന്ന് കണ്ടെത്തി. പ്ലാക്കിന്റെ ശേഖരണം തടയാനും ഇത് സഹായിക്കുന്നു, മാത്രമല്ല ഹൃദയത്തിലേക്ക് മെച്ചപ്പെട്ട രക്തപ്രവാഹം അനുവദിക്കുന്നതിനായി രക്തക്കുഴലുകളുടെ നീരൊഴുക്കിന്റെ പ്രഭാവം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യുന്നു.

കാൻസറിനെതിരെ പോരാടാൻ

ക്യാൻസർ എന്ന രോഗം വളരെ സാധാരണമായി മാറുന്ന കാലമാണിത്. ഈ ഗുരുതരമായ രോഗത്തെ ചെറുക്കാൻ ചെമ്പ് എങ്ങനെ സഹായിക്കും? ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അവയുടെ ദോഷഫലങ്ങളെ നീക്കുവാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചെമ്പിന് ഉണ്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, ചെമ്പ് കാൻസർ വരുന്നത് തടയാൻ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും അറിവായിട്ടില്ല. എന്നാൽ ചില പഠനങ്ങൾ തെളിയിക്കുന്നത് ചെമ്പ് കണങ്ങൾക്ക് അർബുദ വിരുദ്ധ ഫലമുണ്ടെന്നാണ്

ബാക്ടീരിയയെ കൊല്ലാൻ

ചെമ്പ് പ്രകൃതിദത്ത ഒളിഗോഡൈനാമിക് ആണെന്ന് അറിയപ്പെടുന്നു (ലോഹങ്ങളുടെ ബാക്ടീരിയയെ അണുവിമുക്തമാക്കുന്ന പ്രഭാവം). മാത്രമല്ല, ഇത് ബാക്ടീരിയകളെ വളരെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യും. നമ്മുടെ പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്നതും മനുഷ്യശരീരത്തിൽ കഠിനമായ രോഗങ്ങൾക്ക് കാരണമാകുന്നതുമായ രണ്ട് ബാക്ടീരിയകളായ ഇ.കോളി, എസ്.ഓറിയസ് എന്നിവയ്‌ക്കെതിരെ ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്. വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങൾ തടയാൻ ചെമ്പ് സഹായിക്കുന്നു.
തടി കുറയ്ക്കാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നു

ക്തൈറോയ്ഡ് രോഗമുള്ളവരിൽ ഉണ്ടാകുന്ന ഒരു സാധാരണതയാണ് ശരീരത്തിൽ ചെമ്പിന്റെ അളവ് കുറവാകുന്നത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഹൈപ്പർതൈറോയിഡിസം (അമിതമായ തൈറോയ്ഡ് ഹോർമോൺ) ഉള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും, ഹൈപ്പോതൈറോയിഡിസം ഉള്ളവരിലും (കുറഞ്ഞ അളവിൽ തൈറോയ്ഡ് ഹോർമോൺ) ഈ കുറവ് അനുഭവപ്പെട്ടേക്കാം. തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് ചെമ്പ്. അതിനാൽ നിങ്ങൾ ഒരു ചെമ്പ് പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ഈ കുറവ് പരിഹരിക്കുകയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു.

സന്ധിവാതം കുറയ്ക്കാൻ

ചെമ്പിന് വീക്കം തടയുന്ന വളരെ ശക്തമായ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. സന്ധിവേദന, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ പോലുള്ള സന്ധികളിൽ ഉണ്ടാകുന്ന വേദനയും വീക്കവും ഒഴിവാക്കാൻ ഇത് വളരെ മികച്ചതാണ്. കൂടാതെ, ചെമ്പിന് അസ്ഥികളും രോഗപ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്ന ഗുണങ്ങളുണ്ട്, ഇത് സന്ധിവാതത്തിനും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനും ഉത്തമ പരിഹാരമാണ്. ഈ രോഗങ്ങളുടെ വേദനയിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും മോചനം നേടാനുള്ള ഒരു മികച്ച മാർഗ്ഗമാണ് ചെമ്പ് പാത്രത്തിൽ നിറച്ച വെള്ളം കുടിക്കുക എന്നത്.

വിളർച്ച തടയുന്നു

നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മിക്ക പ്രക്രിയകളിലും ആവശ്യമാണ് എന്നതാണ് ചെമ്പിനെക്കുറിച്ചുള്ള ഏറ്റവും അത്ഭുതകരമായ വസ്തുത. കോശങ്ങളുടെ രൂപീകരണം മുതൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനുള്ള സഹായം വരെ പല കാര്യങ്ങൾക്കും ചെമ്പ് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒരു ധാതുവാണ്. വിളർച്ച ഒഴിവാക്കാൻ ഇത് ഏറെ ഫലപ്രദമാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഒരു പ്രധാന ഘടകമായ ചെമ്പ്, ഇരുമ്പിന്റെ അളവ് നിലനിർത്താനും നിങ്ങളുടെ രക്തക്കുഴലുകളിൽ അതിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു.

വായ്നാറ്റത്തിന് പരിഹാരം ഇതാ ഇങ്ങനെ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : amazing health benefits of drinking water from a copper vessel
Malayalam News from malayalam.samayam.com, TIL Network

Exit mobile version