ഹൈലൈറ്റ്:
- പ്രൻസ് രാജ് പാസ്വാനെതിരെ പീഡന പരാതി.
- ബലാത്സംഗ പരാതിയുമായി യുവതി പോലീസിൽ.
- പരാതി പരിശോധിക്കുകയാണെന്ന് പോലീസ്.
പട്‌ന: ലോക് ജനശക്തി പാർട്ടിയിൽ (എൽജെപി) ആഭ്യന്തര പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. ചിരാഗ് പാസ്വാൻ്റെ ബന്ധുവും വിമത എംപിയുമായ പ്രൻസ് രാജ് പാസ്വാൻ ബലാത്സംഗം ചെയ്‌തുവെന്ന് വ്യക്തമാക്കി യുവതി ഡൽഹി പോലീസിൽ പരാതി നൽകി.
പ്രിൻസിനെതിരെ യുവതി നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് വ്യക്തമാക്കി. പരാതിയിൽ ഇതുവരെ എഫ്ഐആർരജിസ്‌റ്റർ ചെയ്‌തിട്ടില്ല. ആരോപണം ഉന്നയിച്ച യുവതിക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ചിരാഗിൻ്റെ പിതാവിൻ്റെ എൽജെപി സ്ഥാപകനുമായ രാം വിലാസ് പാസ്വൻ്റെ സഹോദരൻ്റെ മകനാണ് പ്രിൻസ്.
ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതി പറഞ്ഞു. ഹോട്ടൽ മുറിയിൽ വെച്ച് മദ്യം നൽകി മയക്കിയ ശേഷം പ്രിൻസ് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. ലൈംഗിക പീഡന ആരോപണവുമായി യുവതി രംഗത്തുവന്നതോടെ പാർട്ടിയിൽ വ്യത്യസ്‌ത അഭിപ്രായമാണ് ഉയരുന്നത്. ഇരുവരും പോലീസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് ചിരാഗ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പാർട്ടിയുമായി ബന്ധമുള്ള ഒരു യുവതി പ്രിൻസിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി പാർട്ടിയിലെ വിമത നേതാവും ഇളയച്ഛനുമായ പശുപതികുമാർ പരാസിന് ചിരാഗ് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. “പ്രിൻസ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം ഞാൻ അറിയിച്ചെങ്കിലും അവഗണനയാണ് ഉണ്ടായത്. ആരോപണത്തിലെ സത്യം പുറത്തുവരാൻ പ്രിൻസിനോട് പോലീസിനെ സമീപിക്കാൻ ഞാൻ ആവശ്യപ്പെട്ടു” – എന്നും ചിരാഗ് വ്യക്തമാക്കുന്നുണ്ട്.
ചിരാഗിനെ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നിക്കിയതിന് പിന്നാലെയാണ് എൽജെപിയിൽ പൊട്ടിത്തെറിയുണ്ടായത്. പശുപതി പാരസിൻ്റെ നേതൃത്വത്തിലാണ് ഈ നീക്കം നടന്നത്. നേതൃസ്ഥാനം നഷ്‌ടമായതിന് പിന്നാലെ ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് ചേർത്ത ചിരാഗ് പശുപതി കുമാർ പരാസിനെയും പ്രിൻസ് അടക്കമുള്ള എംപിമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് അറിയിക്കുകയായിരുന്നു.
ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman files complaint against ljp mp prince raj paswan in delhi
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download