Jibin George | Samayam Malayalam | Updated: 17 Jun 2021, 04:27:00 PM
ഉത്തർപ്രദേശിലെ ബറോലിയിലാണ് പിതാവ് മരിച്ചതറിയാതെ നാലും ആറും വയസുള്ള കുട്ടികൾ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- പിതാവിൻ്റെ മൃതദേഹത്തിനൊപ്പം മക്കൾ കഴിഞ്ഞു.
- മൂന്ന് ദിവസമാണ് മൃതദേഹത്തിനൊപ്പം ഇവർ കഴിഞ്ഞത്.
- സംഭവം ഉത്തർപ്രദേശിലെ ബറോലിയിൽ.
ബറോലി: പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിഞ്ഞ കുട്ടികളെ കണ്ടെത്തി. ഉത്തർപ്രദേശിലെ ബറോലിയിലാണ് സംഭവം. കുട്ടികളുടെ പിതാവായ മനോജ് ദയാൽ തൂങ്ങി മരിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. നാലും ആറും വയസുള്ള കുട്ടികളെ അമ്മാവൻ്റെ വീട്ടിലേക്ക് മാറ്റി.
ഭക്ഷണം ലഭിക്കാതെ വന്നതോടെ കുട്ടികൾ വീടിന് പുറത്തിറങ്ങിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് സംസരിക്കുന്നില്ലെന്നും ഭക്ഷണമില്ലെന്നും സമീപവാസികളെ കുട്ടികളറിയിച്ചു. വീട്ടിൽ നിന്നും ദുർഗന്ധം പുറത്തുവന്നതോടെ സംശയം തോന്നിയ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് മനോജ് ദയാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരമറിയിച്ചതോടെ പോലീസ് എത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മനോജ് തൂങ്ങി മരിക്കുകയാണ് ചെയ്‌തതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്ന് ബറോലി എഎസ്‌പി രോഹിത് സിങ് പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 ലോക്ക് ഡൗൺ തുടരുന്നതിനാൽ ബറോലി സ്വദേശിയായ മനോജിനും കുടുംബവും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ജോലി ചെയ്‌തിരുന്ന നോയിഡയിൽ നിന്ന് മാസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ചെറിയ ശമ്പളത്തിൽ വർക്കം ഫ്രം ഹോം ജോലി ചെയ്യുന്നതിനിടെ മനോജിൻ്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചാണ് ഇവർ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഇതോടെ മനോജും രണ്ട് മക്കളും മാത്രമായിരുന്നു വീട്ടിൽ.
ഇന്ത്യൻ നിര്‍മ്മിത വാക്സിൻ ബയോളജിക്കൽ ഇ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : two children stayed with their father’s dead body for three days at bareilly
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download