ഗുലാബ് ജാമുൻ കൊണ്ടുണ്ടാക്കാം കിടിലൻ കേക്ക്

ഗുലാബ്-ജാമുൻ-കൊണ്ടുണ്ടാക്കാം-കിടിലൻ-കേക്ക്

​ഗുലാബ് ജാമുൻ എന്ന് കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ​ഗുലാബ് ജാമുൻ കൊണ്ട് രുചികരമായ ഒരു കേക്ക് തയ്യാറാക്കിയാലോ?

ചേരുവകൾ

  • ഗുലാബ് ജാമുൻ മിക്സ്-180 ഗ്രാം/ ഒരു പായ്ക്കറ്റ്
  • കപ്പ് മൈദ-100 ഗ്രാം
  • പഞ്ചസാര പൊടിച്ചത്-150 ഗ്രാം
  • ഏലയ്ക്കാ പൊടി-ഒരു ടീസ്പൂൺ
  • ബേക്കിങ് പൗഡർ-ഒരു ടീസ്പൂൺ
  • പാൽ-ഒന്നരക്കപ്പ്/ 300 മില്ലി
  • നെയ്യ്- 50 മില്ലി/കാൽ കപ്പ്
  • റോസ് വൈറ്റ് എസെൻസ്-ആവശ്യത്തിന്
  • കേക്ക് അലങ്കരിക്കാൻ
  • ഗുലാബ് ജാമുൻ- 10 എണ്ണം
  • വിപ്പിങ് ക്രീം വിത്ത് റോസ് വാട്ടർ- ഒരു കപ്പ്
  • ഗുലാബ് ജാമുൻ സിറപ്പ്, റോസ് ഫ്ലേവേഡ് ഷുഗർ സിറപ്പ് -2-3 ടേബിൾ സ്പൂൺ
  • നുറുക്കിയ പിസ്ത, ബദാം- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ആദ്യം 180 ഡിഗ്രി ചൂടിൽ മൈക്രോവേവ് ഓവൻ പ്രീഹീറ്റ് ചെയ്ത് അതിലേക്ക് ബട്ടർ പേപ്പർകൊണ്ട് ഗ്രീസ് ചെയ്ത രണ്ട് ബേക്കിങ് പാൻ വെയ്ക്കുക. ശേഷം ഒരു ബൗളിൽ ഗുലാബ് ജാമുൻ മിക്സ്, മൈദ, ബേക്കിങ് പൗഡർ എന്നീ ചേരുവകൾ (ഡ്രൈ ചേരുവകൾ) നന്നായി മിക്സ് ചെയ്യുക. മറ്റൊരു പാത്രത്തിൽ പാൽ, നെയ്യ്, വാനില എസെൻസ്, പഞ്ചസാര പൊടിച്ചത് എന്നീ ചേരുവകൾ ചേർത്തതിനുശേഷം പഞ്ചസാര നന്നായി അലിയുന്നതുവരെ മിക്സ് ചെയ്യുക. ശേഷം ഡ്രൈ ചേരുവകളുടെ മിക്സിനു നടുവിൽ ഒരു കുഴിയുണ്ടാക്കി പാൽ, നെയ്യ്, പഞ്ചസാര മിശ്രിതം അതിലേക്ക് പകർന്ന് മെല്ലെ നന്നായി ഇളക്കിച്ചേർക്കണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്തിളക്കിയശേഷം ഒടുവിൽ വൈറ്റ് റോസ് എസെൻസ് കൂടി ചേർക്കുക. ഇത്‌ ബാറ്റർ പാനുകളിലേക്ക് പകർന്ന് ഓവനിൽ 180 ഡിഗ്രി ചൂടിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം.

കേക്ക് പുറത്തെടുത്ത് അഞ്ച് മിനിറ്റ് ചൂടാറാൻ വെയ്ക്കുക. പിന്നീട് പാൻ തലകീഴായി മറ്റൊരു പാത്രത്തിലേക്ക് പകർന്ന് ബട്ടർ പേപ്പർ മാറ്റണം. കേക്ക് നന്നായി തണുത്തതിനുശേഷം മുകളിൽ ഗുലാബ് ജാമുൻ സിറപ്പ് തേച്ച് റോസ് ഫ്ലേവറുള്ള വിപ്പിങ് ക്രീം സ്‌പ്രെഡ് ചെയ്യുക. മുകളിലേക്ക് കഷണങ്ങളാക്കിയ ഗുലാബ് ജാമുൻ വിതറുക. ഇതിനു മുകളിൽ രണ്ടാമത്തെ കേക്ക് വെച്ചശേഷം വീണ്ടും ഒരു ലെയർ ക്രീം കൂടി കേക്കിനു മുകളിലും വശങ്ങളിലുമായി നന്നായി സ്‌പ്രെഡ് ചെയ്യണം. ഇനി അതിനുമീതെ ഗുലാബ് ജാമുൻ വെച്ച് അലങ്കരിച്ചശേഷം നുറുക്കിയ പിസ്തയും ബദാമും വിതറിയാൽ ഗുലാബ് ജാമുൻ കേക്ക് റെ‍ഡി. നന്നായി തണുപ്പിച്ചശേഷം സെർവ് ചെയ്യാം.

Content Highlights: gulab jamun cake, easy cake recipes, cake recipes malayalam

Exit mobile version