പാവപ്പെട്ടവ‍ര്‍ക്ക് കൊവിഡ് ധനസഹായവുമായി തൊഴിൽ വകുപ്പ്; 210 കോടി രൂപ വിതരണം ചെയ്യും

പാവപ്പെട്ടവ‍ര്‍ക്ക്-കൊവിഡ്-ധനസഹായവുമായി-തൊഴിൽ-വകുപ്പ്;-210-കോടി-രൂപ-വിതരണം-ചെയ്യും

Edited by

Samayam Malayalam | Updated: 17 Jun 2021, 06:00:00 PM

മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്.

v sivankutty

വി ശിവൻകുട്ടി |Facebook

ഹൈലൈറ്റ്:

  • ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള എല്ലാ തൊഴിലാളികൾക്കും സഹായം ലഭിക്കും
  • ആയിരം രൂപ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്
  • വിവിധ ക്ഷേമനിധി ബോർഡുകളാണ് തുക വിതരണം ചെയ്യുക

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 210 കോടിയിൽ പരം രൂപയുടെ ധനസഹായം വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം.

ലക്ഷങ്ങളുടെ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുത്തു, സി കെ ജാനു രണ്ടാം പ്രതി
മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 9,00,00,000 രൂപയും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1,40,00,000 രൂപയും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്കാറ്റേർഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.

മരുന്നുകളുടെ ഒരു മാസത്തെ കരുതൽ ശേഖരം വേണം; നിര്‍ദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 61,00,00,000 രൂപയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, വലിയ തോട്ടങ്ങൾ ( ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ), പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ(ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ) എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും.

കൊല്ലം ബൈപ്പാസിൽ ടോള്‍ പിരിവ്, ഇടത് യുവജന സംഘടന പ്രതിഷേധത്തിൽ സംഘർഷം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : kerala ministry of labour will distribute 210 crore for poor
Malayalam News from malayalam.samayam.com, TIL Network

Exit mobile version