ബീറ്റ്റൂട്ട് കൊണ്ടുണ്ടാക്കാം രുചിയേറും വൈൻ

ബീറ്റ്റൂട്ട്-കൊണ്ടുണ്ടാക്കാം-രുചിയേറും-വൈൻ

ബീറ്റ്റൂട്ട് കൊണ്ട് ഉപ്പേരിയും പച്ചടിയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇവയ്ക്കു പുറമേ രുചികരമായ വൈനും ബീറ്റ്റൂട്ട് കൊണ്ടുണ്ടാക്കാം. ബീറ്റ്റൂട്ട് വൈൻ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകള്‍

ബീറ്റ്റൂട്ട്- ഒന്നരക്കിലോ
പഞ്ചസാര- 750 ഗ്രാം
വെള്ളം- നാല് ലിറ്റര്‍
യീസ്റ്റ്- 10 ഗ്രാം
ഗോതമ്പ്- 100 ഗ്രാം
കറുവാപ്പട്ട- 10 ഗ്രാം
ഏലയ്ക്ക- 10 ഗ്രാം

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി, വെള്ളവും ഏലയ്ക്കയും കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചൂടാറിയ ശേഷം ഭരണിയിലേക്ക് മാറ്റി, പഞ്ചസാരയും ഗോതമ്പും യീസ്റ്റും ചേര്‍ത്തിളക്കുക. ഭരണിയുടെ മുക്കാല്‍ ഭാഗം മാത്രമേ നിറയ്ക്കാന്‍ പാടുള്ളൂ. രണ്ടാഴ്ചയ്ക്കുശേഷം മരത്തവികൊണ്ട് ഇളക്കണം. ഭരണി മൂടിക്കെട്ടി 90 ദിവസം അനക്കാതെ വെക്കണം. പിന്നീട് വൈന്‍ അരിച്ചെടുത്ത് നിറമുളള കുപ്പികളിലാക്കുക. ഒരുമാസത്തിനുശേഷം ഉപയോഗിക്കാം. ഓറഞ്ച് തൊലിയും നാരങ്ങാത്തൊലിയും ചുരണ്ടിയതു ചേര്‍ത്താല്‍ വൈനിന് നല്ല മണമുണ്ടാകും.

Content Highlights: beetroot wine recipe malayalam, easy wine recipes, food and wine recipes

Exit mobile version