ഹൈലൈറ്റ്:
- സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് ആരംഭിക്കുന്നു.
- ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് സർവീസ്.
- കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് സർവീസ് നടത്താം. നിർദേശങ്ങൾ പാലിച്ച് വെള്ളിയാഴ്‌ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം സർവീസുകൾ നടത്താൻ. ഒറ്റ – ഇരട്ട അക്ക നമ്പർ അടിസ്ഥാനമാക്കി ഓരോ ദിവസം മാറി മാറി ബസുകൾക്ക് നിരത്തിലിറങ്ങാം. ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്‌ച (18-06-2021) ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് സർവീസ് നടത്താൻ അനുവാദമുണ്ടായിരിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്‌ചയും (28-6-2021) ഒറ്റ നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകൾക്കും സർവീസ് നടത്താൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യം പരിഗണിച്ചാണ ഒന്നിടവിട്ട ദിവസങ്ങളിലായി മാറി മാറി സർവീസ് നടത്താം എന്ന തീരുമാനത്തിലേക്ക് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസുകൾ നടത്തേണ്ടത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ തീരുമാനം പുറത്തുവന്നെങ്കിലും സർവീസ് നടത്തുമോ എന്ന കാര്യത്തിൽ സ്വകാര്യ ബസ് അസോസിയേഷൻ നിലപാട് അറിയിച്ചിട്ടില്ല. ലോക്ക് ഡൗൺ മൂലം സാമ്പത്തിക നഷ്‌ടമുണ്ടായ സാഹചര്യത്തിൽ നികുതിയിളവ് അടക്കമുള്ള ആവശ്യങ്ങളാണ് ആവശ്യമെന്നാണ് ഇവരുടെ നിലപാട്.
സസ്യോദ്യാനവും മ്യൂസിയവും…. തളിക്ഷേത്രക്കുളം ഇനി പുതുമോടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : private bus service begins in kerala with covid-19 guidelines schedule
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download