6 മുട്ടകൾ, ചിക്കൻ കീമ, 1.5 അടി; വൈറലായി ബാഹുബലി എ​ഗ് റോൾ

6-മുട്ടകൾ,-ചിക്കൻ-കീമ,-1.5-അടി;-വൈറലായി-ബാഹുബലി-എ​ഗ്-റോൾ

ക്ഷണകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. രുചികരമായ ഭക്ഷണം തപ്പിപ്പിടിച്ച് പോകുന്നവർ. ഒരൽപം കടന്ന് വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു എ​ഗ് റോൾ വിശേഷമാണ്, സം​​ഗതി ഒരൊന്നൊന്നര എ​ഗ് റോളാണ്. 

എ​ഗ് റോൾ എന്നു കേൾക്കുമ്പോൾ സ്ഥിരം കണ്ടുശീലിച്ചിട്ടുള്ളവയാണ് മനസ്സിൽ വരുന്നതെങ്കിൽ ഇപ്പോൾ വൈറലാകുന്നത് ഭീമൻ എ​ഗ് റോൾ ആണെന്നു പറയും. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോൾ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

നാസിക്കിൽ നിന്നുള്ള ഈ എ​ഗ് റോളിന്റെ നീളമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. 1.5 അടിയാണ് എ​ഗ് റോളിന്റെ നീളം. വലിപ്പം കൊണ്ടുതന്നെ ബാഹുബലി റോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 

ആറുമുട്ടകളാണ് ഈ ഒരൊറ്റ എ​ഗ് റോൾ തയ്യാറാക്കാനായി വേണ്ടത്. ഒപ്പം ചിക്കൻ കീമയും ചിക്കൻ മസാലയും ഉള്ളിയും കെച്ചപ്പും മറ്റുചില ചേരുവകളും കൂടിയായാൽ ബാഹുബലി റോൾ തയ്യാറാക്കാം. 

മാവൊഴിച്ച് മുട്ടയും ചിക്കൻ കീമയും സവോളയും സോസും ചീസുമൊക്കെയിട്ട് ബാഹുബലി റോൾ തയ്യാറാക്കുന്നതും വീഡിയോയിൽ കാണാം. പേരിൽ മാത്രമല്ല വിലയും മുമ്പിലാണ് ഈ വിഭവം,  ഒരൊറ്റ എ​ഗ് റോളിന്റെ വില 300 രൂപയാണ്.

Content Highlights: biggest egg roll, bahubali egg rolll, egg recipes

Exit mobile version