മിസ്ഡ് കോൾ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മിസ്ഡ്-കോൾ-വഴി-പരിചയപ്പെട്ട-പെൺകുട്ടിയെ-പീഡിപ്പിച്ച-കേസിൽ-യുവാവ്-അറസ്റ്റിൽ

Edited by

Samayam Malayalam | Updated: 17 Jun 2021, 09:51:00 PM

വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ബന്ധു വീട്ടിലും പരിസര പ്രദേശങ്ങളിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവാവിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി.

Binessh

പ്രതി ബിനീഷ്

ഹൈലൈറ്റ്:

  • മിസ്ഡ് കോളിലൂടെയാണ് പരിചയം
  • തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്
  • ബന്ധു ഒളിവിൽ

വടക്കാഞ്ചേരി: മിസ്ഡ് കോൾ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണക്കൻതുരുത്തി പല്ലാറോഡ് ബിനീഷ് (21) ആണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് മിസ്ഡ് കോളിലൂടെ പതിനേഴുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ബന്ധു വീട്ടിലും പരിസര പ്രദേശങ്ങളിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. തിങ്കളാഴ്ച പെൺകുട്ടിയെ വീട്ടിൽനിന്നും ബന്ധുവും ബിനീഷും ചേർന്ന് ഇറക്കിക്കൊണ്ടുപോയെന്നാണ് പോലീസ് ഭാഷ്യം.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാട്ടി പെൺകുട്ടിയുടെ പിതാവ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബിനീഷിനെയും പെൺകുട്ടിയേയും ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ കണ്ടെത്തുകയായിരുന്നു. ബിനീഷിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. ബന്ധു ഒളിവിലാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : youth arrested in vadakkanchery for kidnapping minor
Malayalam News from malayalam.samayam.com, TIL Network

Exit mobile version