ജോമോളിന്‍റെ പുരയിടത്തിൽ മാലിന്യം കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയൽവാസിയായ മനുവിനെ വെട്ടേറ്റത്. വാക്കത്തികൊണ്ട് കൈ വെട്ടിമാറ്റിയെന്നാണ് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം. PHOTO: TOI
ഹൈലൈറ്റ്:
- ഇടുക്കിയിൽ വീട്ടമ്മ യുവാവിനെ വെട്ടി
- മുപ്പതുകാരന്‍റെ കൈ വെട്ടിമാറ്റി
- പ്രതി ജോമോൾ ഒളിവിൽ
കുമളി: മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിനെ വെട്ടി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിനാണ് വെട്ടേറ്റത്. യുവാവിന്‍റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. അയൽവാസി പട്ടശേരിയിൽ ജോമോളാണ് അക്രമിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജോമോളിന്‍റെ പുരയിടത്തിൽ മാലിന്യം കണ്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
Also Read : ‘ഒറ്റ ചവിട്ട്! ദാ കിടക്കുന്നു പിണറായി, ബ്രണ്ണൻ കോളേജിൽ’; വളഞ്ഞിട്ടു തല്ലി: കെ സുധാകരൻ
ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read : പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം; താക്കീതിൽ ഒതുക്കരുത്; പോലീസിനെതിരെ വനിതാ കമ്മീഷൻ
കവ്വായിക്കായല്‍ തീരം സംരക്ഷിക്കാന്‍ മാടക്കാലിലെ ചെറുപ്പക്കാര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : housewife stabbed neighbour in idukki
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download