ദാ…ഇങ്ങനാണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്; വായില്‍ വെള്ളമൂറിക്കും വീഡിയോ

ദാ…ഇങ്ങനാണ്-സോന്‍-പപ്പടി-തയ്യാറാക്കുന്നത്;-വായില്‍-വെള്ളമൂറിക്കും-വീഡിയോ

പലഹാര പ്രേമികളുടെ ഇഷ്ടവിഭവമാണ് സോന്‍ പപ്പടി. അമിതമായി മധുരം ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ പലഹാരം ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ലഭ്യമാണ്. മിക്ക ആഘോഷപരിപാടികളിലും ഇടം പിടിക്കുന്ന പലഹാരങ്ങളിലൊന്നുകൂടിയാണ് ഇത്.

ഏറെ ആരാധകരുള്ള സോന്‍ പപ്പടി തയ്യാറാക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ദ ഫൂഡീസ് ഹബ്ബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നാവില്‍ വെള്ളമൂറിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

60 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.
രണ്ടര ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടും ഉണ്ട്.

കടലമാവ്, മൈദ, നെയ്യ്, പഞ്ചസാര, ഏലക്ക, നട്‌സ് എന്നിവയാണ് സോന്‍ പപ്പടിയുടെ പ്രധാന ചേരുവകകള്‍. പഞ്ചസാര സിറപ്പ് ഒട്ടേറെത്തവണ കുഴച്ചെടുത്താണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്. മൈദയും കടലമാവും നെയ്യും ചേര്‍ന്ന കൂട്ടില്‍ ഈ പഞ്ചസാര സിറപ്പ്  കൂടി ചേര്‍ത്ത് കുഴച്ചെടുത്താണ് വീഡിയോയില്‍ സോന്‍ പപ്പടി തയ്യാറാക്കുന്നത്. അവസാനം ഏലക്കയും നട്‌സും ചെറിയ കഷ്ണങ്ങളാക്കി മുകളില്‍ വിതറി ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കം. 

മണിക്കൂറുകളോളം സമയം ചെലവിട്ടാണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്. 

Content highlights: making video of soan papadi, viral video

Exit mobile version