ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധ ധര്‍ണ

ആരോഗ്യ-പ്രവര്‍ത്തകര്‍ക്കെതിരേയുള്ള-അക്രമങ്ങള്‍ക്കെതിരേ-പ്രതിഷേധ-ധര്‍ണ

കോഴിക്കോട്:  ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധ സൂചകമായി കെ ജി എം എ കോഴിക്കോട് ഘടകം പ്രതിഷേധ ധര്‍ണ നടത്തി.  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡി.എം.ഒ ഓഫീസ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാനത്ത് നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് സംഘടന നീങ്ങേണ്ടി വരുമെന്ന് കെ.ജി.എം.ഒ.എ അ അറിയിച്ചു.
 
ജില്ലാതല ഉദ്ഘാടനം ഗവ. ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന ജന. സെക്രട്ടറി ഡോ. ടി. എന്‍. സുരേഷ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ഷാരോണ്‍, ജില്ലാ സെക്രട്ടറി ഡോ. വിപിന്‍ വര്‍ക്കി, അഡിഷനല്‍. ഡി.എം.ഒ മാരായ ഡോ പിയൂഷ് നമ്പൂതിരിപ്പാട്, ഡോ. എന്‍. രാജേന്ദ്രന്‍ ,സൂപ്രണ്ടുമാരായ ഡോ. കെ സി രമേശന്‍ , ഡോ. എം. കേശവനുണ്ണി, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ ഡോ. രേണുക ടി, ഡോ. മൈക്കിള്‍ സി ജെ, ഡോ. ടി മോഹന്‍ ദാസ്, ഡോ. ഷാജി സി കെ തുടങ്ങിയവര്‍ വിവിധ സ്ഥാപനങ്ങളില്‍ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Exit mobile version