രണ്ടുവര്‍ഷം മുമ്പ് കാണാതായ 14 കാരിയെ കണ്ടെത്തി; ഒപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും

രണ്ടുവര്‍ഷം-മുമ്പ്-കാണാതായ-14-കാരിയെ-കണ്ടെത്തി;-ഒപ്പം-നാലുമാസം-പ്രായമുള്ള-കുഞ്ഞും

missingപാലക്കാട്: രണ്ടുവര്‍ഷം മുമ്പ് പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് കാണാതായ 14 കാരിയെ മധുരയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

2019ലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയെ കൈക്കുഞ്ഞിനോടൊപ്പം പോലീസ് മധുരയില്‍ നിന്ന് കണ്ടെത്തി. 

അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളോടൊപ്പമാണ് മധുരയില്‍ ഇത്രയും നാള്‍ താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവ് എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന.

Content Highlight: Missing for 2 years, girl found from Madurai 

Exit mobile version