ഹൈലൈറ്റ്:
- വ്യത്യസ്മായ നിറം കണ്ട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ദമ്പതികൾ അത് മിയസാക്കി മാങ്ങയാണ് എന്ന് മനസ്സിലാക്കുന്നത് തന്നെ.
- വർഷങ്ങൾക്ക് മുൻപ് ചെന്നൈയിലേക്ക് യാത്രചെയ്യുമ്പോൾ ട്രെയിനിൽ ഒരാൾ സമ്മാനിച്ചതാണ് മാവിൻ തൈകൾ
- സ്വന്തം കുഞ്ഞുങ്ങളെപോലെ പരിപാലിക്കണം എന്ന നിർദേശവുമായാണ് അപരിചിതനായ വ്യക്തി തനിക്ക് ഈ മാവിൻ തൈകൾ നൽകിയത് എന്ന് പരിഹാർ പറയുന്നു.
മലയാളികൾക്ക് മാങ്ങ ഒരു പഴം മാത്രമല്ല വികാരം കൂടെയാണ്. മൂവാണ്ടൻ, നീലം, കിളിച്ചുണ്ടൻ, പ്രിയോർ എന്നിങ്ങനെ നിരവധി മാങ്ങകൾ മലയാളികൾക്ക് പ്രീയങ്കരമാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. വെറുതെയാണോ ‘ദേശീയ ഫലം’ എന്ന പട്ടം മാങ്ങ നേടിയിരിക്കുന്നത്. അതെ സമയം ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മാങ്ങ ഇനം ഏതാണെന്ന് അറിയാമോ? ഒരെണ്ണത്തിനെ പേര് പറയുക ബുദ്ധിമുട്ടാണ് എങ്കിലും ഏറ്റവും വിലകൂടുതലുള്ള മാങ്ങ ഇനങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ മിയസാക്കി മാങ്ങകളുണ്ടാകും.
ജാപ്പനീസ് ഇനമായ മിയസാക്കി മാങ്ങകളുടെ വില എത്രയെന്നോ? കഴിഞ്ഞ വർഷം അന്താരാഷ്ര വിപണയിൽ വിട്ടത് കിലോയ്ക്ക് 2.70 ലക്ഷം രൂപ നിരക്കിൽ. ജപ്പാന് പുറമെ തായ്‌ലൻഡ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലാണ് മിയസാക്കി മാങ്ങ കൃഷി ചെയ്യുന്നത്. അതെ സമയം ഇപ്പോൾ ഉത്തർപ്രദേശിലെ ജബൽപൂരിൽ താമസിക്കുന്ന ഒരു ദമ്പതികളുടെ തോട്ടത്തിലും മിയസാക്കി മാങ്ങയുണ്ടാവുന്ന മാവുണ്ട്.
റാണി, സങ്കൽപ് പരിഹാർ എന്ന് പേരുള്ള ദമ്പതികളാണ് വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് കിട്ടിയ രണ്ട് മാവിൻ തൈകൾ തങ്ങളുടെ തോട്ടത്തിൽ നട്ടുപിടിപ്പിച്ചത്. വർഷണങ്ങൾക്ക് ശേഷം മാവിൻ തൈ വളർന്ന് മാങ്ങയുണ്ടായപ്പോൾ നല്ല ചുവന്ന നിറം. വ്യത്യസ്മായ നിറം കണ്ട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ദമ്പതികൾ അത് മിയസാക്കി മാങ്ങയാണ് എന്ന് മനസ്സിലാക്കുന്നത് തന്നെ.
വർഷങ്ങൾക്ക് മുൻപ് ചെന്നൈയിലേക്ക് യാത്രചെയ്യുമ്പോൾ ട്രെയിനിൽ ഒരാൾ സമ്മാനിച്ചതാണ് മാവിൻ തൈകൾ എന്ന് പരിഹാർ പറയുന്നു. സ്വന്തം കുഞ്ഞുങ്ങളെപോലെ പരിപാലിക്കണം എന്ന നിർദേശവുമായാണ് അപരിചിതനായ വ്യക്തി തനിക്ക് ഈ മാവിൻ തൈകൾ നൽകിയത് എന്ന് പരിഹാർ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി. ഏത് ഇനത്തിൽ പെട്ട മാവിൻതൈയാണ് എന്ന് അറിയാത്തതിനാൽ പരിഹാറും ഭാര്യയും ദാമിനി എന്നാണ് പേര് നൽകിയത്.
അതെ സമയം ദമ്പതികൾ നട്ടുവളർത്തുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന മിയസാക്കി മാവിൻ തൈ ആണ് എന്ന വാർത്ത പരന്നതോടെ കള്ളന്മാരുടെ ശല്യം കൂടി. കുറച്ച് മിയസാക്കി മാങ്ങകൾ കള്ളന്മാർ അപഹരിച്ചതോടെ നാല് കാവൽക്കാരെയും ആറ് പട്ടികളെയുമാണ് തൈകളെയും ഇപ്പോൾ ബാക്കിയുള്ള 7 മാങ്ങകളെയും സംരക്ഷിക്കാൻ ദമ്പതികൾ ഏർപ്പാടാക്കിയിരിക്കുന്നത്.
ഒരു മാങ്ങയ്ക്ക് 21,000 രൂപ വരെ നൽകാം എന്നും പറഞ്ഞു ആൾകാർ സമീപിക്കുന്നതായി റാണി വ്യക്തമാക്കി. മുംബയിലെ ഒരു ജ്വല്ലറി ഉടമ പറയുന്ന വിലയ്ക്ക് മാങ്ങകൾ വാങ്ങാൻ തയ്യാറാണ് എന്നും പറഞ്ഞത്രേ. അതെ സമയം മാങ്ങകൾ വിൽക്കാൻ തങ്ങൾക്ക് പദ്ധതിയില്ല എന്നാണ് ദമ്പതികൾ വ്യക്തമാക്കിയിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : couple in up cultivates ‘world’s most expensive’ miyazaki mangoes; appoints guards, dogs for protection
Malayalam News from malayalam.samayam.com, TIL Network