ഹൈലൈറ്റ്:
- സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള നടപടി.
- നടപടി ചോദ്യം ചെയ്‌ത് ജസ്‌റ്റിസ് മൈക്കിൾ എഫ് സൽദാന.
- കത്തിൻ്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.
കൊച്ചി: എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി രംഗത്ത്. കർണാടക, ബോംബേ ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ് മൈക്കിൾ എഫ് സൽദാനയാണ് സഭയുടെ നടപടി ചോദ്യം ചെയ്‌ത് രംഗത്തുവന്നത്.
ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കത്തിൻ്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി വത്തിക്കാനിലെ പൗരസ്‌ത്യ തിരു സംഘത്തിൻ്റെ തലവനും അപ്പോസ്‌തലിക് നൺസിയോക്കിനും സൽദാന ലീഗൽ നോട്ടീസയച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടിരിക്കുന്ന സമയത്താണ് റോമിലെ ഓഫീസിൽ നിന്നും കത്ത് വന്നത്. ഈ സാഹചര്യം സംശയിക്കേണ്ടതാണ്. കത്ത് വ്യാജമാണോ എന്ന് സംശയിക്കേണ്ടതുണ്ട്. കോടതിയാണ് വിഷയം കൈകാര്യം ചെയ്യേണ്ടത്. ആവശ്യമെങ്കിൽ ലൂസിക്ക് വേണ്ടി കോടതിയിൽ ഹാജരാകാൻ തയ്യാറാണെന്നും സൽഡാന വ്യക്തമാക്കി.
വത്തിക്കാനിലെ നടപടികളിൽ ലൂസി മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജ പ്രചാരണമാണ്. “തൻ്റെ അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തൻ്റെ അഭിഭാഷകന് ലഭ്യമായിട്ടില്ല. ഞാൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണ്” – എന്നും ലൂസി വ്യക്തമാക്കിയിരുന്നു. കേസിൽ കക്ഷിയായ എഫ്സിസി തന്നെയാണ് തന്നോട് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതെന്ന് സി. ലൂസി ചൂണ്ടിക്കാട്ടി. എന്തുവന്നാലും മഠത്തിൽ തന്നെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
കത്ത് എറണാകുളം – അങ്കമാലി അതിരൂപതയിലേയ്ക്കാണ് വന്നതെന്നാണ് കരുതുന്നതെന്നും ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “സ്വന്തം അഡ്രസിലേയ്ക്കല്ല കത്ത് വന്നത്. തനിക്ക് ലഭിച്ച കത്തിലെ ചില സ്റ്റാംപുകള്‍ ഇളക്കി മാറ്റിയിരുന്നു. മെയ് 27 എന്നൊരു തീയതി കവറിൽ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള ആദ്യ പേജിൽ വർഷം 2020 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉൾപ്പേജുകളിൽ 2021 എന്നുമാണ്. ഇതോടെ ഉത്തരവിൻ്റെ നിജസ്ഥിതി വ്യക്താകാൻ ഇറ്റലിയിലെ അഭിഭാഷകയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ അഭിഭാഷകയെ ഇന്ന് സുപ്രീം ട്രിബ്യൂണൽ ഓഫീസിലേയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വിശദവിവരങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്”- എന്നും സിസ്റ്റര്‍ പറഞ്ഞു.
യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം, ‘പബ്‌ജി മദൻ’ അറസ്‌റ്റിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sister lucy kalappurakkal’s appeal rejected vatican and latest news
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download