ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; 22 കാരൻ അറസ്റ്റിൽ

ചോക്ലേറ്റ്-കാണിച്ച്-പ്രലോഭിപ്പിച്ച്-ആറ്-വയസുകാരിയെ-പീഡിപ്പിച്ച്-കൊന്നു;-22-കാരൻ-അറസ്റ്റിൽ
ഭുവനേശ്വര്‍: ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ നായാഗ്രാഹിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പ്രദേശത്ത് വലിയ സംഘര്‍ഷമാണ് ഉണ്ടായിരുന്നത്.Also Read : കൊവിഡ് ചതിച്ചു; മോദിയുടെ സ്വീകാര്യതയിൽ 20 ശതമാനം ഇടിവ്, എന്നിട്ടും ലോക നേതാക്കളിൽ മുന്നിൽ

സാഗര്‍ ദലൈ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇയാളെ കോടതിയിൽ ഹാജരാക്കുകയും വ്യാഴാഴ്ച ജ്യുഡീഷൽ കസ്റ്റഡിയിൽ വിട്ടയക്കുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജൂൺ 12 നാണ് പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീട്, നാല് ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിൽ നിന്നുതന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസ് പറയുന്നത് പ്രകാരം പെൺകുട്ടിയുടെ വീടിന്റെ പത്ത് വീട് അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പറഞ്ഞു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. ലൈംഗികാതിക്രമമാണ് കൊലപാതകത്തിന് പിന്നിലെതെന്ന് പോലീസ് വ്യക്തമാക്കി.

Also Read : ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ കാലാവധി അവസാനിച്ചാലും പിഴയില്ല; കാലാവധി സെപ്തംബർ വരെ

പ്രതി പെൺകുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. പ്രാദേശിക കുട്ടികളോടൊപ്പമാണ് ഇയാളെ കാണുന്നത് എന്നതിനാൽ ഗ്രാമവാസികൾ അദ്ദേഹത്തെ സംശയിച്ചു. ദലൈ തന്റെ സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾ കാണിക്കാറുണ്ടെന്നും പലപ്പോഴും അവരോടൊപ്പം കളിക്കുമെന്നും പോലീസിനെ അറിയിച്ചു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : odisha man attack minor girl and killed pretext of giving chocolate
Malayalam News from malayalam.samayam.com, TIL Network

Exit mobile version