കോട്ടയത്ത് ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന്‌ യുവാവിന്റെ പരാക്രമം

കോട്ടയത്ത്-ട്രെയിനിന്റെ-അടിയില്‍-കയറിക്കിടന്ന്‌-യുവാവിന്റെ-പരാക്രമം

കോട്ടയം: കോട്ടയം കോതനെല്ലൂരില്‍ ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന്‌ യുവാവിന്റെ പരാക്രമം. കോട്ടയം പാറമ്പുഴ സ്വദേശിയായ 47കാരനാണ് ട്രെയിനിനടിയിൽ കയറി പരാക്രമം നടത്തിയത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെ പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് സംഭവം. കോതനെല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ വേഗത കുറഞ്ഞപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി കൈകാണിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പിന്നാലെ ബോഗിക്കടയില്‍ കയറിക്കിടന്നു. 

ഉടന്‍തന്നെ സമീപമുള്ള നാട്ടുകാര്‍ യുവാവിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് ഇയാളെ ട്രെയിനിന്റെ അടിയില്‍ നിന്ന് പുറത്തേക്കെത്തിക്കാനായത്. 

മാനസിക അസ്വാസ്ഥ്യം കാണിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അരമണിക്കൂറോളം ഇയാള്‍ ട്രെയിന് അടിയില്‍ കിടന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. 

Exit mobile version