ഗുണമേന്മ കുറഞ്ഞ ഗ്രാമ്പൂ ആണോ ഉപയോഗിക്കുന്നത്? കണ്ടുപിടിക്കാന്‍ എളുപ്പവഴിയുമായി എഫ്.എസ്.എസ്.എ.ഐ.

ഗുണമേന്മ-കുറഞ്ഞ-ഗ്രാമ്പൂ-ആണോ-ഉപയോഗിക്കുന്നത്?-കണ്ടുപിടിക്കാന്‍-എളുപ്പവഴിയുമായി-എഫ്എസ്എസ്എഐ.

ടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സുഗന്ധദ്രവ്യങ്ങളില്‍ ഒന്നാണ് ഗ്രാമ്പൂ. കറികള്‍ തയ്യാറാക്കുന്നതില്‍ മുതല്‍ നെയ്‌ച്ചോറിനും ബിരിയാണിക്കും വരെ ഗ്രാമ്പൂ അവശ്യഘടകമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമെ ഒട്ടേറെ ഔഷധഗുണങ്ങളും ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്നു. കടകളില്‍ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്നഗ്രാമ്പൂ ചിലപ്പോള്‍ അതിലെ എണ്ണ വേര്‍തിരിച്ചെടുത്ത എടുത്തശേഷമായിരിക്കും വിപണിയിലെത്തിച്ചിട്ടുണ്ടാകുക. ഇത് വളരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.).

ഒരു ഗ്ലാസില്‍ വെള്ളമെടുക്കുക. അതിലേക്ക് ഗ്രാമ്പൂ ഇടുക. കുറച്ച് സമയം കാത്തിരിക്കുക. ശേഷം ഗ്രാമ്പൂ ഗ്ലാസിനടിയില്‍ അടിയുന്നുണ്ടെങ്കില്‍ ഗുണമേന്മയുള്ള ഗ്രാമ്പൂ ആയിരിക്കും. എണ്ണ എടുത്ത ഗ്രാമ്പൂ ആണെങ്കില്‍ അത് വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. 

ഗുണമേന്മ കുറഞ്ഞ ഗ്രാമ്പൂ വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം.

Content highlights: how to find adulterated cloves, fssai video narrates simple tip

Exit mobile version