ഇഡ്ഡലി-ചട്നി, അപ്പം-സ്റ്റ്യൂ; പുതുവർഷത്തിലെ അസ്സൽ മലയാളി പ്രാതൽ പങ്കുവെച്ച് മലൈക അറോറ

ഇഡ്ഡലി-ചട്നി,-അപ്പം-സ്റ്റ്യൂ;-പുതുവർഷത്തിലെ-അസ്സൽ-മലയാളി-പ്രാതൽ-പങ്കുവെച്ച്-മലൈക-അറോറ

നാൽപതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്കാണ് ബോളിവു‍ഡ് താരം മലൈക അറോറയ്ക്ക്. ചിട്ടയോടെയുള്ള ഡയറ്റും വർക്കൗട്ടുമൊക്കെയാണ് തന്റെ ഫിറ്റ്നസിനു പിന്നിൽ എന്ന് മലൈക പറയാറുണ്ട്. ഭക്ഷണപ്രിയയായ മലൈക മലയാളിയായ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങവ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തിലെ പ്രാതലിനെക്കുറിച്ച് മലൈക പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും താരം അസ്സലൊരു മലയാളിയാണ് എന്നു തെളിയിക്കുന്നതാണ്. 

പുതുവർഷത്തിലെ ബ്രേക്ഫാസ്റ്റ് എന്ന ക്യാപ്ഷനോടെ ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ചിത്രമാണ് മലൈക പങ്കുവച്ചത്. അമ്മ പങ്കുവച്ച പ്രാതൽ വിഭവങ്ങളുടെ ചിത്രവും മലൈക പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവർഷത്തിലേക്കുള്ള മികച്ച തുടക്കം എന്നുപറഞ്ഞാണ് മലൈക ആ ചിത്രം പങ്കുവെച്ചത്. അമ്മയുടെ ഭക്ഷണം എന്നും ക്യാപ്ഷനിൽ നൽകി. 

malaika

പുതുവർഷാശംസ പങ്കുവെച്ച പോസ്റ്റിനൊപ്പമാണ് പ്രാതലിന്റെ ചിത്രവും ജോയ്സ് പങ്കുവെച്ചത്. ഇഡ്ഡലിയും ചട്നിയും വട്ടയപ്പവും ചിക്കൻ സ്റ്റ്യൂവും ഒക്കെയാണ് പ്രാതൽ വിഭവങ്ങളെന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്. 

അടുത്തിടെ തനിനാടൻ കേരള വിഭവമായ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്ന ഫോട്ടോ മലൈക പോസ്റ്റ് ചെയ്തിരുന്നു. ശരിക്കും മലയാളി പെൺകുട്ടി തന്നെ എന്ന ക്യാപ്ഷനോടെയാണ് അന്ന് മലൈക ചിത്രം പങ്കുവെച്ചത്.

നേരത്തേയും കേരളീയ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് മലൈക പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കും ഒപ്പമിരുന്ന് പപ്പടവും സാമ്പാറും തോരനും കൂട്ടി തൂശനിലയിൽ ഓണസദ്യ കഴിക്കുന്ന ചിത്രം താരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മലയാളിയായ ഷെഫ് സുരേഷ് പിള്ളയുടെ റെസിപ്പി അനുസരിച്ച് കൊഞ്ചും മാങ്ങയും മുരിങ്ങക്കോലും ഇട്ട് തയ്യാറാക്കിയ കറിയുടെ ചിത്രവും മലൈക പങ്കുവെച്ചിരുന്നു.

Content Highlights: malaika arora food, joyce arora, celebrity cuisine, celebrity food 

Exit mobile version