ഈ സമൂസ സ്പൈസിയല്ല സ്വീറ്റാണ്, ​ഗുലാബ് ജാമുൻ നിറച്ച സമൂസ വൈറൽ

ഈ-സമൂസ-സ്പൈസിയല്ല-സ്വീറ്റാണ്,-​ഗുലാബ്-ജാമുൻ-നിറച്ച-സമൂസ-വൈറൽ

ക്ഷണങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ച് എത്രപറഞ്ഞാലും തീരില്ല. ചോക്ലേറ്റ് ബിരിയാണിയും ഐസ്ക്രീം ദോശയും കൂൾ ഡ്രിങ്ക്സ് നിറച്ച പാനിപൂരിയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു സമൂസ കോമ്പിനേഷന്റെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

സമൂസ എന്നു കേൾക്കുമ്പോഴേക്കും പച്ചക്കറികളും മസാലകളുമൊക്കെ നിറച്ചുള്ള സ്പൈസി രുചിയായിരിക്കും മനസ്സിൽ വരിക. എന്നാൽ ഈ സമൂസ അൽപം വെറൈറ്റിയാണ്. കാരണം ഇവിടെ സമൂസയ്ക്കുളളിൽ നിറച്ചിരിക്കുന്നത് ​ഗുലാബ് ജാമുൻ. 

കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും വ്യത്യസ്തമായ രുചികൾ ഒന്നിച്ചാക്കി പരീക്ഷണം നടത്തിയത് ഒരു ഫുഡ് ബ്ലോ​ഗറാണ്. ദി ഫുഡീ ഹാറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഈ രുചി പരീക്ഷിക്കുന്നതിന്റെ വീഡിയോ കക്ഷി പങ്കുവെച്ചത്. 

സമൂസ മാവിനുള്ളിൽ ​ഗുലാബ് ജാമുൻ ഫിൽ ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആംരഭിക്കുന്നത്. ശേഷം സമൂസ പരുവത്തിൽ മടക്കിയെടുത്ത് എണ്ണയിൽ വറുത്തുകോരുന്നു. ഈ മധുരിക്കും സമൂസ കഴിക്കുന്ന വ്ളോ​ഗറെയും വീഡിയോയിൽ കാണാം. എന്നാൽ‌ ആദ്യരുചിയിൽ തന്നെ സം​ഗതി കക്ഷിക്ക് പിടിച്ച മട്ടില്ല. 

നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുമായെത്തിയത്. ഇങ്ങനെയൊരു കോമ്പിനേഷൻ രുചിക്കാൻ കാണിച്ച ധൈര്യത്തെ സമ്മതിക്കണം എന്നും എന്തിനാണ് സമൂസയെ ഇങ്ങനെ ഇല്ലാതാക്കുന്നത് എന്നുമൊക്കെ ചോദിക്കുന്നവരുണ്ട്. 

ഇതാദ്യമായല്ല മധുരവും സമൂസയും ഒന്നിച്ചുള്ള കോമ്പിനേഷനുകൾ വരുന്നത്. അടുത്തിടെ സമൂസയ്ക്കകത്ത് ചോക്ലേറ്റ് നിറച്ചും ഐസ്ക്രീം നിറച്ചുമൊക്കെയുള്ള വീഡിയോകൾ വൈറലായിരുന്നു. 

Content Highlightsa: gulab jamun samosa, viral video, weird food combination, samosa indian food

Exit mobile version