ജനപ്രിയ പരമ്പരകളിലും വെബ് സീരീസുകളിലും അഭിനയിച്ചിരുന്ന രണ്ട് നടിമാരെയാണ് പോലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ്ചെയ്തത്. ഇവര്‍ പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.
അറസ്റ്റിലായ പ്രതികൾ Photo: ANI
ഹൈലൈറ്റ്:
- നടിമാര്‍ പോലീസ് കസ്റ്റഡിയിൽ
- മോഷ്ടിച്ചത് നാലുലക്ഷത്തോളം രൂപ
- സിസിടിവി ദൃശ്യങ്ങള്‍ തെളിവായി
മുംബൈ: താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് പണം മോഷ്ടിച്ചെന്ന ആരോപണത്തിൽ രണ്ട് ടിവി താരങ്ങളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇവര്‍ നാലു ലക്ഷത്തോളം രൂപ മോഷ്ടിച്ചെന്ന് പോലീസിനു വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരന്നു അറസ്റ്റ് നടന്നത്.
കൊവിഡ് 19 രണ്ടാം തംരംഗം മൂലം ഷൂട്ടിങുകള്‍ നിര്‍ത്തി വെച്ചതോടെ ഇരുവരും കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആരേയ് കോളനിയിലെ റോയൽ പാം പ്രദേശത്തെ കെട്ടിടത്തിലേയ്ക്ക് ഏതാനും ദിവസ മുൻപ് ഇരുവരും താമസം മാറ്റിയത്. യുവതികളുടെ സുഹൃത്തുക്കളിൽ ഒരാളാണ് ഇവിടെ പേയിങ് ഗസ്റ്റ് സ്ഥാപനം നടത്തിയിരുന്നത്. എന്നാൽ മെയ് 18ന് ഇരുവരെയും ഇവിടെ നിന്ന് കാണാതാകുകയായിരുന്നു. ഇവിടെ ഒപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയുടെ 3,80,000 രൂപ മോഷ്ടിച്ചത് ഇരുവരും ചേര്‍ന്നാണെന്നാണ് ആരോപണം.
ഇവിടെ താമസിച്ചിരുന്ന ടിവി താരങ്ങളായിരുന്ന സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവ (25), മോസിന മുഖ്താര്‍ ഷെയ്ഖ് (19) എന്നിവര്‍ ചേര്‍ന്നാണ് പണം മോഷ്ടിച്ചതെന്ന് സംശയമുണ്ടെന്ന് പണം നഷ്ടപ്പെട്ട യുവതി പോലീസിനു മൊഴി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് യുവതികള്‍ നോട്ടുകെട്ടുകള്‍ മോഷ്ടിച്ചതായി സ്ഥിരീകരിച്ചു.
ഇതോടെ യുവതികളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തെളിവുകള്‍ സഹിതം മോഷണം ചൂണ്ടിക്കാട്ടിയപ്പോള്‍ യുവതികള്‍ മോഷണം നടത്തിയ കാര്യം സമ്മതിച്ചു.
ക്രൈം ആൻ്റ് പട്രോള്‍, സാവ്ധാൻ ഇന്ത്യ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ ഇവര്‍ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ നിരവധി വെബ് സീരീസുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് 50,000 രൂപ കണ്ടെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജൂൺ 23 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിന്‍റെ കൈ വെട്ടിമാറ്റി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police arrests two tv actresses in mumbai for allegedly stealing money from pg
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download