പെൺമക്കളെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

പെൺമക്കളെ-രണ്ട്-വർഷത്തോളം-പീഡിപ്പിച്ചു;-അച്ഛൻ-അറസ്റ്റിൽ

ഹൈലൈറ്റ്:

  • പെൺമക്കളെ പീഡനത്തിനിരയാക്കിയ അച്ഛൻ അറസ്റ്റിൽ
  • പീഡിപ്പിച്ചത് പ്രായപൂർത്തിയാകത്ത കുട്ടിയെയും
  • പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ്

ബെംഗളൂരു: രണ്ട് പെൺമക്കളെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ 42കാരൻ അറസ്റ്റിൽ. കർണാടകയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ മക്കളെ പീഡനത്തിനിരയാക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. പരാതിയെത്തുടർന്ന് മംഗളൂരു പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്.

ജൂൺ രണ്ടിന് ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു. അസഭ്യ വാക്കുകൾ ഉപയോഗിച്ച പ്രതി തയ്യൽ മെഷീനെടുത്ത് ഭാര്യയ്ക്ക് നേരെ എറിയുകയും ചെയ്തു. ഇതിന് പിന്നാലെ ഭാര്യ മകനെയും രണ്ട് പെൺമക്കളെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരന്നു. പിന്നീട് ഇവിടെ നിന്നാണ് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരത ഇവർ വിവരിച്ചത്.

Also Read : യുഡിഎഫ് നേതാക്കൾ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ല: മാണി സി കാപ്പൻ

തന്നെ അച്ഛൻ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് ഇളയ പെൺകുട്ടിയാണ് വെളിപ്പെടുത്തിയത്. ഈ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. മെയ് 12 മുതൽ ചൂഷണത്തിനിരയായെന്നാണ് കുട്ടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മൂത്ത കുട്ടിയും പീഡനത്തിന് ഇരയാകാറുണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അച്ഛൻ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പറഞ്ഞത്.

നിസാര കാര്യങ്ങൾക്ക് പോലും അച്ഛൻ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ഇളയകുട്ടി പറഞ്ഞു. അമ്മയെയും ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഏറ്റവുമധികം വിൽപ്പന നടന്നത് എവിടെ? വ്യാഴാഴ്‌ച വിറ്റത് 51 കോടിയുടെ മദ്യം, ബാറുകളിലെ കണക്കുകൾ പുറത്തുവന്നില്ല

പ്രതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശിലുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ കൈകള്‍ വളരെ ശുദ്ധമാണ്; ഉത്തരവില്‍ അപകടമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : man repeatedly assaults two daughters in mangaluru arrested
Malayalam News from malayalam.samayam.com, TIL Network

Exit mobile version