ബാറുകളിൽ മദ്യത്തിന് 15% വില കൂട്ടി; ബെവ്കോയിലും ബാറിലും ഇനി രണ്ട് വില

ബാറുകളിൽ-മദ്യത്തിന്-15%-വില-കൂട്ടി;-ബെവ്കോയിലും-ബാറിലും-ഇനി-രണ്ട്-വില

ഹൈലൈറ്റ്:

  • ബാറുകളുടെ മാര്‍ജിൻ വര്‍ധിപ്പിച്ചു
  • നികുതിവരുമാനത്തിൽ വലിയ ഇടിവ്
  • നീണ്ട ഇടവേളയ്ക്കു ശേഷം മദ്യശാലകളിൽ വലിയ തിരക്ക്

തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണിനു ശേഷം മദ്യവിൽപനശാലകള്‍ തുറന്നതിനു പിന്നാലെ സംസ്ഥാനത്തെ ബാറുകളിൽ മദ്യത്തിനു വിലവര്‍ധനവ്. 15 ശതമാനത്തോളം മദ്യത്തിനു വില കൂട്ടിയതായാണ് മാതൃഭൂമി റിപ്പോര്‍ട്ട്. ലോക്ക് ഡൗൺ സമയത്ത് മദ്യശാലകള്‍ അടച്ചുകിടന്നതിനെ തുടര്‍ന്നുണ്ടായ നഷ്ടം മറികടക്കാനാണ് വില വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

കൊവിഡ് 19 രണ്ടാം തംരംഗം മൂലം സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം ഒരു മാസത്തിലധികമാണ് മദ്യശാലകള്‍ അടച്ചിടേണ്ടി വന്നത്. ബെവ്കോയ്ക്കു മാത്രം ലോക്ക് ഡൗണിൽ 400 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഈ നഷ്ടം നികത്താനായി 15 ശതമാനം വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാത്തരം മദ്യത്തിൻ്റെയും വില കൂട്ടിയിട്ടുണ്ട്.

Also Read: ഏറ്റവുമധികം വിൽപ്പന നടന്നത് എവിടെ? വ്യാഴാഴ്‌ച വിറ്റത് 51 കോടിയുടെ മദ്യം, ബാറുകളിലെ കണക്കുകൾ പുറത്തുവന്നില്ല

പുതിയ മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ബാറുകളിലുെയും ബെവ്കോ ഔട്ട്ലെറ്റുകളിലും മദ്യത്തിൻ്റെ വിലയിൽ മാറ്റമുണ്ടാകും. ബെവ്കോ ഔട്ട്ലെറ്റുകളിലായിരിക്കും മദ്യത്തിനു വില കുറവ്. അതേസമയം, ബാറുകള്‍ക്കുള്ള മാര്‍ജിനിലും 25 ശതമാനം വര്‍ധനവണ്ട്. കൺസ്യൂമര്‍ഫെഡിന് 20 ശതമാനമാണ് മാര്‍ജിൻ ലഭിക്കുക. നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെവ്കോയുടെ ആവശ്യപ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: ആരാധനാലയങ്ങൾ തുറക്കുന്നതിൽ നിലപാടറിയിച്ച് സർക്കാർ; ഭക്‌ത ജനങ്ങളെ തടയുകയെന്നത് സർക്കാരിൻ്റെ ലക്ഷ്യമല്ലെന്ന് ദേവസ്വംമന്ത്രി

ലോക്ക് ഡൗണിനു ശേഷം തുറന്ന മദ്യശാലകളിൽ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിൽപനയിൽ ഏറ്റവു മുന്നിലുള്ള പാലക്കാട് ജില്ലയിലെ തേൻകുറിശ്ശിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ 69 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

ഡൽഹി കലാപം; തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങി വിദ്യാർത്ഥികൾ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : govt hikes price of liquor in bars as kerala bevco faced huge loss during lockdown
Malayalam News from malayalam.samayam.com, TIL Network

Exit mobile version