Jibin George | Samayam Malayalam | Updated: 18 Jun 2021, 04:24:00 PM
ഉത്തർപ്രദേശ് പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കൾ 3.6 ലക്ഷം രൂപയ്‌ക്ക് കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് വിറ്റതാണെന്ന് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ലക്ഷങ്ങൾ വാങ്ങി കുഞ്ഞിറ്റ വിറ്റ ദമ്പതികൾ അറസ്‌റ്റിൽ.
- 3.6 ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വിറ്റത്.
- വിൽക്കുമ്പോൾ കുഞ്ഞിന് ആറ് മാസം മാത്രം പ്രായമെന്ന് പോലീസ്.
ന്യൂഡൽഹി: ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കൾ അടക്കമുള്ളവർ അറസ്‌റ്റിൽ. ഡൽഹിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ, കുഞ്ഞിനെ വാങ്ങിയവർ ഇടനിലക്കാർ എന്നിവരടക്കമുള്ള ആറ് പേരാണ് പിടിയിലായത്.
ഉത്തർപ്രദേശ് പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഗോവിന്ദ് കുമാറും (30) ഇയാളുടെ 22 കാരിയായ ഭാര്യയുമാണ് 3.6 ലക്ഷം രൂപയ്‌ക്ക് വിറ്റത്. 25 വർഷങ്ങളായി കുട്ടികളില്ലാതിരുന്ന ദമ്പതികൾക്കാണ് ഇവർ കുഞ്ഞിനെ കൈമാറിയത്. കുട്ടിയെ വിറ്റ ശേഷം ഗോവിന്ദ് കുമാറും പോലീസിനെ സമീപിക്കുകയും കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന പരാതി നൽകുകയും ചെയ്‌തു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പണം വാങ്ങി കുട്ടിയെ വിൽക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വിദ്യാനന്ദ് (50) ഇയാളുടെ ഭാര്യ രംപാരി ദേവി (45) എന്നിവർക്കാണ് കുഞ്ഞിനെ വിറ്റതെന്നും മനസിലാക്കി. ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ വിറ്റതാണെന്ന് വ്യക്തമായി.
ഗോവിന്ദ് കുമാറും ഭാര്യയും നൽകിയ മൊഴിയിൽ സംശയം തോന്നിയതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വിദ്യാനന്ദിലേക്ക് കാര്യങ്ങൾ എത്തിയത്. കുഞ്ഞിനെ വിറ്റ ശേഷം ഗോവിന്ദ് കുമാറിനും ഭാര്യക്കും മനം മാറ്റം ഉണ്ടായതാണ് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന പരാതി നൽകാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹർഷ് വർദ്ധൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേർട്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : couple arrested for selling newborn baby in delhi
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download