കൊല്ലത്ത് ലിഫ്‌റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കൊല്ലത്ത്-ലിഫ്‌റ്റ്-ചോദിച്ച്-ബൈക്കിൽ-കയറിയ-യുവതിയെ-തട്ടിക്കൊണ്ടു-പോകാൻ-ശ്രമം

| Samayam Malayalam | Updated: 19 Jun 2021, 08:40:00 AM

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അരിപ്പൽ യുപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത് യുവതി വ്യക്തമാക്കി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ്

പ്രതീകാത്മക ചിത്രം. Photo: TOI

പ്രതീകാത്മക ചിത്രം. Photo: TOI

ഹൈലൈറ്റ്:

  • ബൈക്കിൽ വീട്ടമ്മയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം.
  • സംഭവം കൊല്ലം ചിതറയിൽ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്.
  • പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.

കൊല്ലം: ലിഫ്‌റ്റ് ചോദിച്ച് കയറിയ ബൈക്കിൽ വീട്ടമ്മയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കൊല്ലം ചിതറയിൽ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബൈക്കിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ തലയടിച്ച് വീണ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ 3.6 ലക്ഷം രൂപയ്ക്ക് വിറ്റു; മാതാപിതാക്കൾ അറസ്‌റ്റിൽ
ചിതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അരിപ്പൽ യുപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത് യുവതി വ്യക്തമാക്കി. കുട്ടികൾക്കായുള്ള പുസ്‌തകങ്ങളും ബുക്കുകളും സ്‌കൂളിൽ നിന്ന് വാങ്ങി പുറത്തിറങ്ങിയെങ്കിലും വാഹനം ലഭിച്ചില്ല. ഏറെ നേരം കാത്ത് നിന്നിട്ടും വാഹനം ലഭ്യമാകാതെ വന്നതോടെയാണ് ബൈക്ക് യാത്രക്കാരനെ കൈ കാണിച്ച് നിർത്തി ലിഫ്‌റ്റ് ചോദിച്ചത്.

പെൺമക്കളെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ
ബൈക്കിൾ കയറിയതിന് പിന്നാലെ സമീപത്തെ വനപ്രദേശത്തേക്ക് കൊണ്ട് പോകാനാണ് ഇയാൾ ശ്രമിച്ചത്. ഇതോടെ ബൈക്കിൾ നിന്ന് എടുത്ത് ചാടുകയായിരുന്നു. വീഴ്‌ചയ്‌ക്കിടെ തല റോഡിലിടിച്ച് പരിക്കേൽക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കടയ്‌ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ച യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അമളിയോ? അതോ പണിയോ? പ്ലക്കാര്‍ഡ് പണിതന്ന വഴി തേടി ബിജെപി!

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : kollam native women complaint filed for attempt to kidnap
Malayalam News from malayalam.samayam.com, TIL Network

Exit mobile version