Jibin George | Samayam Malayalam | Updated: 19 Jun 2021, 09:13:00 AM
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് താത്‌കാലിക നിയമനം ലഭിച്ചിരിക്കുന്നത്
കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ. Photo: TOI
ഹൈലൈറ്റ്:
- പെരിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ലഭിച്ച നിയമനം.
- കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് നിയമനം.
- എതിർപ്പുമായി യൂത്ത് കോൺഗ്രസ്.
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ലഭിച്ച താത്‌കാലിക ജോലി വിവാദത്തിൽ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്‌തികയിലാണ് നിയമനം ലഭിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി എം പീതാംബരൻ്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിൻ്റെ ഭാര്യ ബോബി എന്നിവർക്കാണ് നിയമനം നൽകിയത്.
ആറ് മാസത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കഴിഞ്ഞ മാസമാണ് കാസർകോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് സിപിഎമ്മിൻ്റെ ശുപാർശയിലാണെന്ന ആരോപണം ശക്തമായി. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്‌കാലിക നിയമനം നടന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിച്ച് പറയുന്നതിനിടെയാണ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം പീതാംബരൻ്റെ ഭാര്യയടക്കമുള്ളവർക്ക് നിയമനം നൽകിയിരിക്കുന്നത്.
കഷ്ടതകൾക്ക് നടുവിൽ വിജയത്തിളക്കവുമായി പൗർണമി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : new controversy on periya case accused wife’s temporary appointment
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download