മനസ്സും വയറും നിറച്ച് ഡല്‍ഹിയിലെ പത്തുരൂപയുടെ ഊണ്

മനസ്സും-വയറും-നിറച്ച്-ഡല്‍ഹിയിലെ-പത്തുരൂപയുടെ-ഊണ്

കോവിഡ് മഹാമാരി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നവരെയാണ് അത് ഏറെ ബാധിച്ചിരിക്കുന്നത്. 

ഇതിനിടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്ന് ഹൃദയഹാരിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. പത്ത് രൂപയ്ക്ക് ഊണ് വിളമ്പുകയാണ് ഒരു കൂട്ടമാളുകള്‍. പരിപ്പ് കറി, ചോറ്, ചപ്പാത്തി എന്നിവ അടങ്ങുന്നതാണ് ഊണ്. ആദ്യം കിട്ടിയത് കഴിച്ചിട്ട് വിശപ്പടങ്ങുന്നില്ലെങ്കില്‍ വീണ്ടും കിട്ടും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ആര്‍ക്കെങ്കിലും ഊണിന് പത്ത് രൂപ കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൗജന്യമായും നല്‍കും. 

ഗ്രാന്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഇത്ര കുറഞ്ഞ വിലയ്ക്ക്  ഭക്ഷണം ലഭ്യമാക്കിയിരിക്കുന്നത്. പാത്രവും ചോറ് കഴിക്കാനുള്ള സ്പൂണുമെല്ലാം അവര്‍ തന്നെ നല്‍കും. ഒട്ടേറെപ്പേര്‍ വന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത് വീഡിയോയില്‍ കാണാം.

‘ദഫൂഡിഹാറ്റ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

25 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 3.81 ലക്ഷം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

കനിവുറ്റ ഈ പ്രവർത്തിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. 

Content highlights: ten rupee thali at new delhi, ten rupee lunch at delhi

Exit mobile version