പുലാവിനൊപ്പം ചോക്കലേറ്റ്; എന്തിന് ഈ ചതിയെന്ന് സോഷ്യല്‍ മീഡിയ

പുലാവിനൊപ്പം-ചോക്കലേറ്റ്;-എന്തിന്-ഈ-ചതിയെന്ന്-സോഷ്യല്‍-മീഡിയ

ചോക്കലേറ്റ് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മിഠായികള്‍, മധുരപലഹാരങ്ങള്‍, കേക്ക് തുടങ്ങിയവയില്‍ ചോക്കലേറ്റ് അവശ്യഘടകം തന്നെയാണ്. എന്നാല്‍, ഈ ചോക്കലേറ്റിനൊപ്പം വിഭിന്നമായ ഒരു വിഭവം കൂട്ടിച്ചേര്‍ത്ത് കഴിക്കുന്ന വീഡിയോ ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചിരിക്കുകയാണ്. പുലാവിനൊപ്പമാണ് ചോക്ക്‌ലേറ്റ് ചേര്‍ത്തിരിക്കുന്നത്.

സ്പൂണ്‍സ്ഓഫ്മുംബൈ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെസ്റ്റൊറന്റില്‍ ഇരുന്ന് പുലാവിലേക്ക് ചോക്കലേറ്റ് സോസ് ഒഴിക്കുന്ന ബ്‌ളോഗറെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ചോക്ക്‌ലേറ്റ് കൂട്ടിക്കുഴച്ച് പുലാവ് കഴിക്കുകയാണ് ബ്ലോഗര്‍. വായില്‍വെച്ച നിമിഷം തന്നെ സീറ്റില്‍നിന്ന് എഴുന്നേറ്റ് കഴിക്കാന്‍ പറ്റില്ലെന്ന ആംഗ്യത്തോടെ ബ്‌ളോഗര്‍ പിന്‍വാങ്ങുന്നതാണ് വീഡിയോയില്‍ കാണാനാകുക. 

മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഇത് വല്ലാത്തൊരു കോംപിനേഷനാണിതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. എന്തിനാണ് ഈ വിഭവം കഴിച്ചുനോക്കിയെന്ന് ഒട്ടേറെപ്പേര്‍ ബ്‌ളോഗറോട് ചോദിച്ചു. 

Content highlights: bizzare food combination pulav with chocolate viral video

Exit mobile version