ജാനു തന്നത് കാറ് വാങ്ങാൻ കടം വാങ്ങിയ പണം; ഇടപാട് ബാങ്ക് വഴി: സി കെ ശശീന്ദ്രൻ

ജാനു-തന്നത്-കാറ്-വാങ്ങാൻ-കടം-വാങ്ങിയ-പണം;-ഇടപാട്-ബാങ്ക്-വഴി:-സി-കെ-ശശീന്ദ്രൻ

Edited by

Samayam Malayalam | Updated: 19 Jun 2021, 07:50:00 PM

2019 ൽ കാറ് വാങ്ങാൻ സികെ ജാനു മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയത്. പണത്തിന്റെ ഒരു ഭാഗം നേരത്തെ തന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ck saseendran

സി കെ ശശീന്ദ്രൻ, സി കെ ജാനു |Facebook

ഹൈലൈറ്റ്:

  • പണം വാങ്ങിയത് അക്കൗണ്ട് വഴി
  • മാർച്ചിൽ പണം തന്നു
  • 2019ലാണ് പണം നൽകിയത്

കൊച്ചി: സികെ ജാനു തന്നത് കടം വാങ്ങിയ പണമെന്ന് കൽപ്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ. 2019 ൽ കാറ് വാങ്ങാൻ സികെ ജാനു മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ട് വഴിയാണെന്നും അക്കൗണ്ട് വഴി തന്നെയാണ് ജാനു പണം തിരികെ തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റക്സിനെതിരായ ആരോപണം തെളിയിക്കും; 50 കോടിയുടെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്
പണത്തിന്റെ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാ‍ര്‍ച്ചിലാണ് തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാമോയെന്ന് ജാനു ചോദിച്ചു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെ നിന്നും ലോൺ ലഭിച്ചില്ല.

2019 ഒക്ടോബറിൽ മൂന്ന് ലക്ഷം രൂപ അക്കൗണ്ട് മാ‍ര്‍ഗം നൽകി. 2020ൽ അക്കൗണ്ട് മുഖേന ഒന്നര ലക്ഷം തിരികെ നൽകി. ശേഷിച്ച തുക 2021 മാര്‍ച്ചിലാണ് നൽകിയത്. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

‘ഫ്രാൻസിസ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല’; സുധാകരനെതിരെ കുടുംബം
സ്ഥാനാ‍ര്‍ത്ഥിയാകാൻ സികെ ജാനുവിന് കെ സുരേന്ദ്രൻ നൽകിയ പണം സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനാണ് ശശീന്ദ്രന്റെ മറുപടി, മാതൃഭൂമി റിപ്പോ‍ര്‍ട്ട് ചെയ്തു.

കെ കെ ശൈലജക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : cpm leader ck saseendran on janu money controversy
Malayalam News from malayalam.samayam.com, TIL Network

Exit mobile version