‘ഇരുവരും കണ്ണൂര്‍ക്കളരിയിലെ ഗുണ്ടകള്‍; മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഓര്‍മ വേണം’

‘ഇരുവരും-കണ്ണൂര്‍ക്കളരിയിലെ-ഗുണ്ടകള്‍;-മുഖ്യമന്ത്രി-പഴയ-പാര്‍ട്ടി-സെക്രട്ടറി-അല്ലെന്ന്-ഓര്‍മ-വേണം’

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ചട്ടമ്പിത്തരം വിളമ്പി വര്‍ത്തമാന രാഷ്ട്രീയം മലീമസമാക്കരുതെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. നിന്നേക്കാള്‍ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്വം ഒരു ഭാഗത്ത്, വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത്. ഇതിനിടയില്‍ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ക്കളരിയില്‍ ഇരുവരും ഗുണ്ടകളായിരുന്നു. ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തര്‍ക്കം. അത്തരം തര്‍ക്കങ്ങള്‍ സ്വകാര്യമായി തീര്‍ത്ത് ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധിയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കെ.പി.സി.സി. അധ്യക്ഷനില്‍നിന്ന് ഇത്രയും പ്രതീക്ഷിച്ചാല്‍ മതി. പക്ഷെ മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഓര്‍ത്താല്‍ നന്നെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. 

Content Highlights: P K Krishna Das against CM pinarayi vijayan and K Sudhakaran

Exit mobile version