ഹൈലൈറ്റ്:
- ഹംഗറിക്കെതിരായ മത്സരത്തിന് മുൻപായി വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ട് കൊക്കകോള കുപ്പികൾ എടുത്തുമാറ്റിയത്.
- ടിവിയ്ക്ക് പുറകിയായി മുൻകൂട്ടി ക്രമീകരിച്ച കോള കുപ്പികൾ യുവാവ് എടുക്കുന്നു. ടിവിയിലുള്ള റൊണാൾഡോ കൊക്കകോള നൽകി എന്നേ വീഡിയോ കണ്ടാൽ തോന്നൂ.
- ഐപിഎസ് ഉദ്യോഗസ്ഥനായ റുപ്പിൻ ശർമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന മറ്റൊരു വിഡിയോയും ചിരി പടർത്തുന്നതാണ്.
യൂറോ 2020 ഫുട്ബോൾ ടൂർണമെന്റിൽ ഹംഗറിക്കെതിരായ മത്സരത്തിന് മുൻപായി വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ട് കൊക്കകോള കുപ്പികൾ എടുത്തുമാറ്റുകയും അടുത്തുണ്ടായ കുപ്പിവെള്ളം ഉയർത്തിക്കാട്ടി ഇതാണ് കുടിക്കേണ്ടതെന്നും പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോളർ പോൾ പോഗ്ബ തന്റെ മുന്നിലുണ്ടായിരുന്ന രണ്ട് ഹെയ്നികെൻ ബിയർ കുപ്പികൾ എടുത്തുമാറ്റിയതും പിന്നീട് ഇറ്റാലിയൻ ഫുട്ബാളർ ലോക്കാട്ടെല്ലി കൊക്കകോള കുപ്പികൾ മാറ്റിയും ട്രെൻഡ് തുടർന്നു. അതെ സമയം ക്രിസ്റ്റ്യാനോ കൊക്കകോള എടുത്തു കൊടുത്തതാർക്ക് എന്നതാണ് സൈബർലോകത്ത് സംസാര വിഷയം ആയത്.
ക്രിസ്റ്റിയാനോ കുപ്പികൾ നൽകിയത് ആർക്കായാലും രസകരമായ ട്വിസ്റ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിൽ ഒരു ടിക്ക് ടോക് ഉപഭോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ 29 ലക്ഷത്തിലധികം പേരാണ് കണ്ടത്. വിഡിയോയിൽ ടിവി നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാർത്താ സമ്മേളനമാണ് രംഗം. ടിവിയുടെ ഇടത് വശത്തായി നിലയുറപ്പിച്ച യുവാവ് ടിവി നോക്കി എന്തോ സ്വകാര്യം പറയുന്നത് കാണാം. തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടത് വശത്തേക്ക് കൊക്കകോള കുപ്പികൾ എടുത്തുമാറ്റുന്ന ദൃശ്യമാണ്. ഈ സമയത്ത് ടിവിയ്ക്ക് പുറകിയായി മുൻകൂട്ടി ക്രമീകരിച്ച കോള കുപ്പികൾ യുവാവ് എടുക്കുന്നു. ടിവിയിലുള്ള റൊണാൾഡോ കൊക്കകോള നൽകി എന്നെ വീഡിയോ കണ്ടാൽ തോന്നൂ.
ഐപിഎസ് ഉദ്യോഗസ്ഥനായ റുപ്പിൻ ശർമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന മറ്റൊരു വിഡിയോയിൽ ഒരാൾ ഗ്ലാസ്സിലേക്ക് മദ്യം പകർത്തുന്നത് കാണാം. തുടർന്ന് മദ്യം മിക്സ് ചെയ്യാൻ വെള്ളമോ സോഡയോ തപ്പുന്ന യുവാവ് ഉടനെ ടിവിയിലേക്ക് നോക്കുന്നു. ഈ സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടത് വശത്തേക്ക് കൊക്കകോള കുപ്പികൾ എടുത്തുമാറ്റുന്ന ദൃശ്യമാണ്. എഡിറ്റ് ചെയ്ത വീഡിയോ പിന്നീട് പ്രദർശിപ്പിക്കുക യുവാവിന്റെ കയ്യിൽ ക്രിസ്റ്റിയാനോയുടെ പക്കൽ നിന്നുള്ള കൊക്കക്കോള ബോട്ടിലുകളാണ്.
യൂറോ 2020 ഫുട്ബോൾ ടൂർണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുമ്പോൾ സൈബർലോകത്ത് ക്രിസ്റ്റിയാനോ കൊക്കകോള നൽകിയതാർക്ക് എന്ന അന്വേഷണവുമായി രസകരമായ വിഡിയോകൾ വന്നുകൊണ്ടേ ഇരിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : to whom did cristiano ronaldo gave cocacola bottles? netizens comes up with hilarious twist
Malayalam News from malayalam.samayam.com, TIL Network