മരുമകന് 365 വിഭവങ്ങള്‍ തയ്യാറാക്കി നല്‍കി ആന്ധ്രാ കുടുംബം; വൈറലായി ചിത്രം

മരുമകന്-365-വിഭവങ്ങള്‍-തയ്യാറാക്കി-നല്‍കി-ആന്ധ്രാ-കുടുംബം;-വൈറലായി-ചിത്രം

മകരസംക്രാന്തിയോടനുബന്ധിച്ച് മകളുടെ ഭാവി വരന് 365 വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി ആന്ധ്രാ കുടുംബം. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ നർസാപുരത്തുള്ള കുടുംബമാണ് തങ്ങളുടെ മരുമകന് വിശിഷ്ടവിഭവങ്ങൾ നൽകി സത്കരിച്ചത്. മകരസംക്രാന്തിയോട് അനുബന്ധിച്ച് മരുമകനെയും കുടുംബത്തെയും വീട്ടിലേക്ക് പ്രത്യേകം ക്ഷണിച്ച് വിരുന്നുനൽകുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. 

ദമ്പതിമാരായ വെങ്കിടേശ്വര റാവു ഭാര്യ മാധവി എന്നിവർ ഗോദാവരി ജില്ലയിലെ പേരുകേട്ട സ്വർണവ്യാപാരികളാണ്. ഇവരുടെ മകളായ കുണ്ഡവിയെ സായ്കൃഷ്ണയാണ് വിവാഹം ചെയ്യുന്നത്. മകരസംക്രാന്തി ആഘോഷങ്ങൾക്കു തൊട്ടുപിന്നാലെ സായ്കൃഷ്ണ കുണ്ഡവിയെ വിവാഹം ചെയ്തു. 

പെൺകുട്ടിയുടെ മുത്തച്ഛൻ അചന്ത ഗോവിന്ദും മുത്തശി നാഗമണിയും ചേർന്നാണ് വിരുന്ന് ഒരുക്കിയതെന്ന് എ.എൻ.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കി.

Content highlights: andhra predesh couples serves 365 food items to their son in law makar sankranthi

Exit mobile version