ആർത്തവ വിരാമ പ്രശ്നങ്ങൾക്കും യുവത്വം നിലനിർത്താനും മാതളനാരങ്ങ; വീഡിയോയുമായി ഭാ​ഗ്യശ്രീ

ആർത്തവ-വിരാമ-പ്രശ്നങ്ങൾക്കും-യുവത്വം-നിലനിർത്താനും-മാതളനാരങ്ങ;-വീഡിയോയുമായി-ഭാ​ഗ്യശ്രീ

ക്ഷണത്തിൽ പച്ചക്കറികളും പഴവർ​ഗങ്ങളും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ പലരും അതു വേണ്ടത്ര കാര്യമാക്കാറില്ല. പോഷകസമ്പന്നമായ പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയാണ് ബോളിവുഡ് താരം ഭാ​ഗ്യശ്രീ.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഭാ​ഗ്യശ്രീ മാതളനാരങ്ങയുടെ ​ഗുണ​ഗണങ്ങൾ വിവരിക്കുന്നത്. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾ കടന്നുപോകുന്ന അമിതമായ ചൂടിനും രാത്രികാല വിയർപ്പിനുമുള്ള പരിഹാരമാണ് മാതളനാരങ്ങ എന്ന് ഭാ​ഗ്യശ്രീ പറയുന്നു. 

കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ ഫലം. അതിനാൽ തന്നെ ചർമത്തിന് ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. യുവത്വം നിലനിർത്താനും ഈ ഫലം മികച്ചതാണെന്ന് ഭാ​ഗ്യശ്രീ പറയുന്നു. 

ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനപ്രക്രിയ സു​ഗമമാവാനും മാതളനാരങ്ങ മികച്ചതാണെന്ന് ഭാ​ഗ്യശ്രീ പറയുന്നു. മാത്രമല്ല കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനൊപ്പം പ്രമേ​ഹസാധ്യതയും കുറയ്ക്കാൻ ഈ ഫലം നല്ലതാണ്. 

വിറ്റാമിൻ സി, കെ എന്നിവയുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടും. അതിനാൽ ഡയറ്റിൽ മാതളനാരങ്ങ ഉൾപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം എന്നും ഭാ​ഗ്യശ്രീ പറയുന്നു. 

Content Highlights: bhagyashree recommends pomegranates, benefits of pomegranate, actress bhagyashree

Exit mobile version