ശര്‍ക്കര കഴിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍; ശില്‍പ്പ ഷെട്ടി പറയുന്നു

ശര്‍ക്കര-കഴിച്ചാല്‍-ഇതൊക്കെയാണ്-ഗുണങ്ങള്‍;-ശില്‍പ്പ-ഷെട്ടി-പറയുന്നു

രോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. വര്‍ക്കൗട്ടിന്റെയും യോഗ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ താരം മിക്കപ്പോഴും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. കൂടാതെ, ആരോഗ്യമുള്ള ശരീരത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളുടെയും ആഹാരക്രമങ്ങളുടെയും പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്യാറുണ്ട്. വളരെ കര്‍ക്കശമായ ആഹാരക്രമം പിന്തുടരുന്ന ഒരാള്‍ കൂടിയാണ് അവര്‍.

ശര്‍ക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസം ശില്‍പ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ്പ ശര്‍ക്കരയുടെ ഗുണങ്ങള്‍ വിശദീകരിച്ചത്. 

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കരയെന്ന് പോസ്റ്റില്‍ ശില്‍പ ഷെട്ടി പറയുന്നു. ശര്‍ക്കരയില്‍ കൊഴുപ്പിന്റെ അളവ് കുറവാണെന്നും വളരെ എളുപ്പത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രമേഹരോഗികള്‍ ശര്‍ക്കര അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നും ശില്‍പയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ശില്‍പയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍നിന്നും:

1. ശര്‍ക്കര രക്തം ശുദ്ധീകരിക്കുന്നു
2. ദഹനപ്രക്രിയ എളുപ്പമാക്കുന്നു
3. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത്
4. ധാതുക്കളുടെയും അയണിന്റെയും കലവറ
5. പ്രകൃതിദത്തമായ മധുരം

Content highlights: health benefit of jaggery, bollywood actress shilpa shetty says

Exit mobile version